Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:53 AM IST Updated On
date_range 8 Aug 2022 12:53 AM ISTഎം.എൽ.എ വാക്കുപാലിച്ചു; ഏലിയാമ്മക്ക് വീടൊരുങ്ങി
text_fieldsbookmark_border
കിഴക്കമ്പലം: ഏലിയാമ്മ അടച്ചുറപ്പുള്ള വീടിൻെറ സുരക്ഷിതത്വത്തിലേക്ക്. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ പാർപ്പിട പദ്ധതിയിൽ നിർമിച്ച കിഴക്കമ്പലം പഞ്ചായത്തിലെ കാരുകുളം പാത്തിക്കൽ ഏലിയാമ്മയുടെ വീടിൻെറ താക്കോൽ കൈമാറി. വീടിന് സമീപം ചേർന്ന സമ്മേളനത്തിൽ സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ താക്കോൽ കൈമാറി. കിഴക്കമ്പലം പഞ്ചായത്തിലെ കാരുകുളത്ത് റോഡിനു വീതി കൂട്ടാൻ 77കാരി ഏലിയാമ്മയുടെ വീട് മൂന്ന് വർഷം മുമ്പാണ് പഞ്ചായത്ത് ഭരണസമിതി പൊളിച്ചത്. വീട് നിർമിച്ചു നൽകാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂണിൽ പറമ്പിലിരുന്ന് ഒറ്റയാൾ സമരം ചെയ്തതോടെയാണ് എലിയാമ്മയുടെ ദുരിതം പുറംലോകമറിഞ്ഞത്. സമര സ്ഥലത്ത് എത്തിയ എം.എൽ.എ ഏലിയാമ്മക്ക് വീട് നിർമിച്ച് നൽകുമെന്ന് വാക്കുകൊടുത്ത് മറ്റൊരു വീട്ടിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. വീടില്ലാത്തതുമൂലം പല സ്ഥലങ്ങളിൽ വാടകക്കാണ് ഇവർ താമസിച്ചിരുന്നത്. സി.പി.എം കിഴക്കമ്പലം ലോക്കൽ കമ്മിറ്റിയുടെയും സുമനസ്സുകളുടെയും സഹകരണത്തോടെയാണ് പൂർത്തിയാക്കിയത്. എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം കെ.വി. ഏലിയാസ്, ഏരിയ കമ്മിറ്റി അംഗം കെ.കെ. ഏലിയാസ്, ലോക്കൽ സെക്രട്ടറി വി.ജെ. വർഗീസ്, എൽ.ഡി.എഫ് ജില്ല കൺവീനർ ജോർജ് ഇടപ്പരത്തി, എം.വൈ. എൽദോ തുടങ്ങിയവർ സംസാരിച്ചു. പടം. കിഴക്കമ്പലം കാരുകുളത്ത് പി.വി. ശ്രീനിജിൻ എം.എൽ.എ നേതൃത്വത്തിൽ നിർമിച്ച വീടിൻെറ താക്കോൽദാനം സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ നിർവഹിക്കുന്നു (em palli 5
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
