Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:46 AM IST Updated On
date_range 8 Aug 2022 12:46 AM ISTജനവാസ മേഖലകൾ കരുതൽ മേഖലാ പരിധിയിൽനിന്ന് ഒഴിവാക്കണം- മാർത്തോമ വികസന സംഘം
text_fieldsbookmark_border
കൊച്ചി: ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ തുടങ്ങിയവ കരുതൽ മേഖലാ പരിധിയിൽനിന്ന് പൂർണമായും ഒഴിവാക്കുന്നതിന് കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മലങ്കര മാർത്തോമ സുറിയാനി സഭ കോട്ടയം കൊച്ചി ഭദ്രാസന വികസന സംഘം വാർഷിക യോഗം ആവശ്യപ്പെട്ടു. കരുതൽ മേഖല സംബന്ധിച്ച് സുപ്രീംകോടതി വിധിക്കെതിരെ നിയമനടപടി സ്വീകരിക്കണം. വികസന സംഘം വൈസ് പ്രസിഡന്‍റ് സജീവ് തോമസ് അധ്യക്ഷതവഹിച്ച സമ്മേളനം വികാരി ജനറാൾ ഫാ. മാത്യു ജോൺ ഉദ്ഘാടനം ചെയ്തു. സംഘം ഡയറക്ടർ ഫാ. മോൻസി വർഗീസ്, കുരുവിള മാത്യൂസ്, ഭദ്രാസന സെക്രട്ടറി പി.കെ. തോമസ്, ഫാ. ഷിബു മാത്യു, ഫാ. എബ്രഹാം സി. പുളിന്തിട്ട, പി.ഐ. ജേക്കബ്, ലീലാമ്മ ജോർജ്, വർഗീസ് ജോർജ്, എബ്രഹാം പി. തോമസ്, അജേഷ് എബ്രഹാം എന്നിവർ സംസാരിച്ചു. ഫോട്ടോ ekg marthoma മാർത്തോമ സഭ വികസന സംഘം കോട്ടയം കൊച്ചി ഭദ്രാസന വികസനസംഘം വാർഷിക സമ്മേളനം വികാരി ജനറാൾ ഫാ. മാത്യു ജോൺ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story