Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുഴിയിൽ വാഴനട്ട്​...

കുഴിയിൽ വാഴനട്ട്​ പ്രതിഷേധിച്ചു

text_fields
bookmark_border
കുഴിയിൽ വാഴനട്ട്​ പ്രതിഷേധിച്ചു
cancel
പട്ടിമറ്റം: പട്ടിമറ്റം കവലയിൽ രൂപപ്പെട്ട കുഴി മാസങ്ങളായി നന്നാക്കാത്തതിൽ പ്രതിഷേധിച്ച് അസംഘടിത തൊഴിലാളികളുടെ നേതൃത്വത്തിൽ ടൗണിലെ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു. ഏറ്റവും കൂടുതൽ വാഹനങ്ങൾ ദൈനംദിനം പോകുന്ന റോഡാണ്. കൂടാതെ കോലഞ്ചേരിയിലേക്ക്​ പോകുന്നവർ ബസ് കാത്തുനിൽക്കുന്ന സ്റ്റോപ്പിൽ തന്നെയാണ് കുഴി. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയുടെ ആഴമറിയാതെ വാഹനങ്ങൾ മറിയുകയും അപകടങ്ങൾ ഉണ്ടാകുകയും പതിവാണ്​. വലിയ വാഹനങ്ങൾ കുഴിയിൽ ചാടി ചളിവെള്ളം ബസ്​ സ്റ്റോപ്പിൽ നിൽക്കുന്നവരുടെ ദേഹത്തും വ്യാപാര സ്ഥാപനത്തിന് അകത്തേക്ക് തെറിക്കുകയും ചെയ്യുന്നു. പലവട്ടം അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു. അസംഘടിത തൊഴിലാളി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്‍റ്​ വി.എം. മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം എ.പി. കുഞ്ഞ് മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗം കെ.കെ. പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി കെ.ജി. മന്മഥൻ, ഹനീഫ കുഴുപ്പിള്ളി, വി.ജി. വാസുദേവൻ, എം.പി. ജോസഫ്, എ.എസ്. മക്കാർ കുഞ്ഞ്, കെ.കെ. മനേഷ്, ടി.കെ. ഹമീദ്, ഇ.എം. നവാസ്, കെ.എ. അബ്ബാസ്, രാജു കൈമാൾ, അൽത്താഫ് പി. ബഷീർ, കെ.എ. അൻസാരി തുടങ്ങിയവർ നേതൃത്വം നൽകി. പടം. പട്ടിമറ്റം ജങ്ഷനിൽ രൂപപ്പെട്ട കുഴിയിൽ അസംഘടിത തൊഴിലാളി കോൺഗ്രസി‍ൻെറ നേതൃത്വത്തിൽ വാഴനട്ട് പ്രതിഷേധിക്കുന്നു (em palli 1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story