Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:42 AM IST Updated On
date_range 8 Aug 2022 12:42 AM ISTപണംവെച്ച് ചീട്ടുകളിച്ച അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
text_fieldsbookmark_border
പെരുമ്പാവൂര്‍: പണംവെച്ച് ചീട്ടുകളിച്ച അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ പിടിയിലായി. അസം സ്വദേശികളായ അബ്ദുല്‍ റഷീദ് (36), സുല്‍ഹച്ച് അലി (30) മുഷ്താകിന്‍ അലി (24), ഫക്രുദ്ദീന്‍ (27), റംസാന്‍ അലി (40), ഐനുദ്ദീന്‍ (32), മനാക്കത് അലി (32), മക്ബൂല്‍ (34), ജഹറുല്‍ ഇസ്ലാം (22), ജിയാബൂര്‍ (26), സക്കീര്‍ ഹുസൈന്‍ (29), ജാഇര്‍ (39), മുജീബ് റഹ്മാന്‍ (35), മുഫീദുല്‍ ഇസ്ലാം (29), വെസ്റ്റ് ബംഗാള്‍ സ്വദേശികളായ ഷൗക്കത്ത് ബിശ്വാസ് (32), കജരുല്‍ ബിശ്വാസ് (24) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. ഇവരില്‍നിന്ന് രണ്ട് ലക്ഷത്തോളം രൂപ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വല്ലം പഴയപാലത്തിന് സമീപം സെഞ്ച്വറി പ്ലൈവുഡ് കമ്പനിയില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഇതിന്റെ ഉടമയായ മൂക്കട വീട്ടില്‍ നജീബ് എന്നയാള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. പെരുമ്പാവൂരിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ സ്ഥിരമായി രാത്രി ഈ കമ്പനിയില്‍ വന്ന് ചീട്ട് കളിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കമ്പനി പൊലീസ് നിരീക്ഷണത്തിലായിരുന്നു. എ.എസ്.പി അനൂജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്ത്, എസ്.ഐമാരായ റിന്‍സ് എം. തോമസ്, ജോസി എം. ജോണ്‍സന്‍, എ.എസ്.ഐ സി.എ. അബ്ദുൽ സത്താര്‍, സീനിയര്‍ സി.പി.ഒ പി.എ. അബ്ദുൽ മനാഫ്, സി.പി.ഒമാരായ എം.ബി. സുബൈര്‍, ജിജുമോന്‍ തോമസ്, കെ.എ. സാബു തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story