Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊതുമരാമത്ത് റോഡിലെ...

പൊതുമരാമത്ത് റോഡിലെ കുഴിയിൽ സൈക്കിൾ വീണ് രണ്ട് പെൺകുട്ടികൾക്ക് പരിക്ക്

text_fields
bookmark_border
അങ്കമാലി: പൊതുമരാമത്ത് റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രികരായ രണ്ട് പെൺകുട്ടികൾക്ക് പരിക്ക്. നെടുമ്പാശ്ശേരി കരിയാട് -മറ്റൂർ റോഡിൽ തിരുവിലാവ് ചാപ്പലിന് മുന്നിലെ കുഴിയിൽ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കുരിയാട് പയ്യപ്പിള്ളി ജയിംസിന്റെ മകൾ ജൂഹി (10), കോട്ടയ്ക്കൽ ബിജോയുടെ മകൾ അലീന (10) എന്നിവർക്കാണ് പരിക്കേറ്റത്​. ഇരുവരും പള്ളിയിൽ പ്രാർഥനക്ക് പോകുകയായിരുന്നു. കുഴിയില്ലാത്ത സ്ഥലം നോക്കി സൈക്കിൾ ചവിട്ടിക്കൊണ്ടിരിക്കെ പിറകിൽ വന്ന വാഹനം ഉച്ചത്തിൽ ഹോൺ അടിച്ച് മറികടന്നു. ഈ സമയം റോഡരികിലേക്ക് മാറ്റാൻ നോക്കുന്നതിനിടെയായിരുന്നു അപകടം. ജൂഹിയുടെ കൈ ഒടിഞ്ഞു. മുഖത്തും കൈകാലുകൾക്കും ചുണ്ടിലും പല്ലിനും പരിക്കേറ്റു. മുഖത്ത് പ്ലാസ്റ്റിക് സർജറി ചെയ്യാൻ തൃശൂരിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. അലീനയുടെ ഷോൾഡറിന് പരിക്കും കൈകാലുകളിൽ മുറിവുമുണ്ട്. പ്രഥമശുശ്രൂഷക്ക് ശേഷം അലീനയെ ഡിസ്ചാർജ് ചെയ്തു. വെള്ളിയാഴ്ച രാത്രി അങ്കമാലി ബദ്​രിയ്യ ഹോട്ടൽ ഉടമ എ.എ. ഹാഷിം സ്കൂട്ടറിൽ സഞ്ചരിക്കവെ കുഴിയിൽ വീണ് റോഡിൽ തെറിച്ച് മറ്റൊരു വാഹനം കയറി ദാരുണമായി മരിക്കുകയുണ്ടായി. ഇവിടെനിന്ന് രണ്ടര കിലോമീറ്റർ ദൂരത്തെ പൊതുമരാമത്ത് റോഡിലാണ് ഞായറാഴ്ച അപകടമുണ്ടായത്. ചിത്രം: ekg juhi, alena
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story