Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാറിടിച്ച്​...

കാറിടിച്ച്​ വഴിയാത്രികൻ മരിച്ചു

text_fields
bookmark_border
കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു കട്ടപ്പന: നിയന്ത്രണംവിട്ട കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. കാഞ്ചിയാർ പേഴുംകണ്ടം തുരുത്തിപ്പള്ളിൽ സെബാസ്റ്റ്യനാണ്​ (തങ്കച്ചൻ -62) മരിച്ചത്. ഇടിച്ച ശേഷം റോഡിൽ മറിഞ്ഞ കാറിന്‍റെ ഡ്രൈവർക്കും പരിക്കേറ്റു. കാറോടിച്ചിരുന്ന പേഴുംകണ്ടം മാടപ്പള്ളിൽ അനുമോനാണ് പരിക്കേറ്റത്. ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് 4.15ഓടെ കട്ടപ്പന - കുട്ടിക്കാനം സംസ്ഥാന പാതയിലെ പേഴുംകണ്ടത്താണ് അപകടം. നേർച്ചപ്പണം നൽകാൻ സമീപത്തെ പള്ളിയിലേക്ക്​ നടന്ന് പോകുകയായിരുന്നു സെബാസ്റ്റ്യൻ. അനു ഓടിച്ച കാർ നിയന്ത്രണംവിട്ട്​ അമിത വേഗത്തിൽ സെബാസ്റ്റ്യനെ ഇടിച്ച ശേഷം മറിയുകയായിരുന്നു. ശബ്ദംകേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ സെബാസ്റ്റ്യൻ റോഡരികിലും അനുമോൻ കാറിനടിയിലുമായി കിടക്കുകയായിരുന്നു. ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സെബാസ്റ്റ്യൻ മരിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി. കട്ടപ്പന പൊലീസ് നടപടി സ്വീകരിച്ചു. ലൗലിയാണ് ഭാര്യ. മക്കൾ: സുബിൻ, അനു. tdd-accident death-sebastian-62-kattappana
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story