Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 1:34 AM IST Updated On
date_range 7 Aug 2022 1:34 AM ISTകുസാറ്റ് അറിയിപ്പുകൾ
text_fieldsbookmark_border
കുസാറ്റ്: സ്‌പോട്ട് അഡ്മിഷന്‍ 10ന് കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഫിസിക്കല്‍ ഓഷ്യാനോഗ്രഫി വകുപ്പില്‍ എം.എസ്സി ഓഷ്യാനോഗ്രഫി കോഴ്സില്‍ പട്ടികജാതി (കെ.എസ്.സി) വിഭാഗത്തിന് സംവരണം ചെയ്ത ഒരു സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 10ന് രാവിലെ 11ന് നടത്തും. ക്യാറ്റ് റാങ്ക് ഉള്ള കെ.എസ്.സി/കെ.എസ്.ടി വിദ്യാർഥികളുടെ അഭാവത്തില്‍ ക്യാറ്റ് റാങ്ക് ഇല്ലാത്ത കെ.എസ്.സി/കെ.എസ്.ടി, ക്യാറ്റ് റാങ്ക് ഉള്ള ഒ.ഇ.സി വിദ്യാർഥികളെയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റ്: https://admissions.cusat.ac.in/, https://dpo.cusat.ac.in/ ഫോണ്‍ 0484 2363950, 0484 2863219. മറൈന്‍ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പില്‍ എം.എസ്സി മറൈന്‍ ജിയോളജി കോഴ്സില്‍ ഒഴിവുള്ള എന്‍.ആര്‍.ഐ (1), കെ.എസ്.സി (1) സീറ്റുകളിലേക്ക് ആഗസ്റ്റ് 10ന് രാവിലെ 10.30ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ക്യാറ്റ് റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് പങ്കെടുക്കാം. ഹിന്ദി വകുപ്പില്‍ എം.എ ഹിന്ദി ഭാഷാസാഹിത്യം പ്രോഗ്രാമില്‍ ഒഴിവുള്ള പട്ടികജാതി, പട്ടികവര്‍ഗ സംവരണ സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 10ന് രാവിലെ 10ന് നടക്കും. കെ.എം. സ്‌കൂള്‍ ഓഫ് മറൈന്‍ എൻജിനീയറിങ്ങില്‍ ബി.ടെക് മറൈന്‍ എൻജിനീയറിങ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഐ.എം.യു-സി.ഇ.ടി റാങ്ക് ലിസ്റ്റിലുള്ളതും കുസാറ്റില്‍ രജിസ്റ്റര്‍ ചെയ്യാത്തതുമായ വിദ്യാർഥികള്‍ക്കുള്ള സ്പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 10ന് രാവിലെ 10നും ഐ.എം.യു-സി.ഇ.ടി റാങ്ക് ലിസ്റ്റിലുള്ള പട്ടികജാതി (മൂന്ന് സീറ്റൊഴിവ്)/പട്ടികവര്‍ഗ (രണ്ട് സീറ്റൊഴിവ്)വിഭാഗത്തിലുള്ള വിദ്യാർഥികള്‍ക്കുള്ള സ്പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 11ന് രാവിലെ 10നും നടത്തും. എം.എസ്സി കെമിസ്ട്രി കോഴ്‌സില്‍ ഒഴിവുള്ള ജനറല്‍ (1), ഇ.ഡബ്ല്യു.എസ്. (1) സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 12ന് രാവിലെ ഒമ്പത് മുതല്‍ അപ്ലൈഡ് കെമിസ്ട്രി വകുപ്പില്‍ നടക്കും. ക്യാറ്റ് റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല അഡ്മിഷന്‍ വെബ്‌സൈറ്റ് https://admissions.cusat.ac.in/സന്ദര്‍ശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story