Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുതുതലമുറ അനുഭവങ്ങൾ...

പുതുതലമുറ അനുഭവങ്ങൾ എഴുതണം -കെ.എൽ. മോഹന വർമ

text_fields
bookmark_border
കൊച്ചി: പുതിയ രചനകൾ ഉണ്ടാവണമെങ്കിൽ പുതുതലമുറ അനുഭവങ്ങൾ എഴുതണമെന്ന്​ കെ.എൽ. മോഹന വർമ. എഴുത്തുകൂട്ടം ജില്ല സമിതിയും ചാവറ കൾചറൽ സൻെററും സംയുക്തമായി സംഘടിപ്പിച്ച പുതിയ എഴുത്തുകാരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തുകൂട്ടം പ്രസിഡന്‍റ്​ അശോക് കുമാർ അധ്യക്ഷത വഹിച്ചു. ചാവറ കൾചറൽ സൻെറർ ഡയറക്ടർ ഫാ. തോമസ് പുതുശ്ശേരി, സിജിത അനിൽ, വടയാർ സുനിൽ, ഡോ. ജിബി ദീപക്, ഷീല ലൂയിസ് എന്നിവർ സംസാരിച്ചു. പുതിയ എഴുത്തുകാർക്കും എഴുതാനാഗ്രഹിക്കുന്നവർക്കും പുസ്തക പ്രകാശനത്തിൽ പുസ്തക ചർച്ചക്കും അവസരം നൽകുന്ന എഴുത്തുകൂട്ടം എല്ലാമാസവും ചാവറ പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിക്കുമെന്ന് ഫാ. തോമസ് പുതുശ്ശേരി പറഞ്ഞു. തുടർന്നും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 94000 68686 നമ്പറിൽ ബന്ധപ്പെടണമെന്ന്​ ഭാരവാഹികൾ അറിയിച്ചു. ഫോട്ടോ EC CHAVARA പുതിയ എഴുത്തുകാരുടെ സംഗമം കെ.എൽ. മോഹനവർമ്മ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story