Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 1:27 AM IST Updated On
date_range 7 Aug 2022 1:27 AM ISTമാലിന്യനിര്‍മാര്‍ജനത്തില്‍ 'ഹൈടെക്' ആയി മരട് നഗരസഭ
text_fieldsbookmark_border
മരട്: നഗരസഭയുടെയും ശുചിത്വ മിഷൻെറയും കെല്‍ട്രോണിൻെറയും ആഭിമുഖ്യത്തില്‍ പൈലറ്റ് സർവേ മോണിറ്ററിങ് സിസ്റ്റത്തിന് തുടക്കം കുറിച്ചു. 'എൻെറ മരട് ക്ലീന്‍ മരട്' പദ്ധതിയുടെ ഭാഗമായി മരട് നഗരസഭ മാലിന്യനിര്‍മാര്‍ജനത്തില്‍ ഒരുപടികൂടി മുന്നേറുകയാണ്. നഗരസഭയിലെ വീടുകളില്‍നിന്ന് ശേഖരിച്ചുവരുന്ന അജൈവ മാലിന്യത്തിൻെറ അളവ്, നഗരവാസികള്‍ക്കു ലഭിക്കുന്ന സേവനം, വീടുകളില്‍നിന്ന് ലഭിക്കുന്ന യൂസര്‍ഫീ വിശദാംശങ്ങള്‍ എന്നിവ വ്യക്തമായി ലഭ്യമാക്കുന്ന രീതിയാണ് 'സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം'. ഇതിന്റെ ഭാഗമായുള്ള ആപ്ലിക്കേഷന്‍ നിലവില്‍ വരുന്നതോടെ മാലിന്യനിര്‍മാര്‍ജനം കൃത്യതയോടെയുള്ള മോണിറ്ററിങ് വഴി ഹരിത കര്‍മസേന അംഗങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കും. ഉദ്ഘാടനം കെ. ബാബു എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ആന്‍റണി ആശാന്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സൻ രശ്മി സനില്‍, സ്ഥിരം സമിതി ചെയര്‍മാൻമാരായ പി.ഡി. രാജേഷ്, മിനി ഷാജി, ചന്ദ്രകലാധരന്‍, അജിത നന്ദകുമാര്‍, കൗണ്‍സിലര്‍മാരായ സി.ആര്‍. ഷാനവാസ്, ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍, പെലിക്കന്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് സി.എന്‍. മനോജ്, ഹരിത കര്‍മസേന കോഓഡിനേറ്റര്‍ രത്‌നാഭായി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജേക്കബ്‌സണ്‍, സി.ടി. സുരേഷ്, ശോഭ ചന്ദ്രന്‍, പത്മപ്രിയ, സി.വി. സന്തോഷ്, എ.ജെ. തോമസ്, ബിനോയ് ജോസഫ്, രേണുക ശിവദാസ് എന്നിവര്‍ സംസാരിച്ചു. EC-TPRA-1 Maradu Municipality മരട് നഗരസഭയിലെ പൈലറ്റ് സർവേ മോണിറ്ററിങ് സിസ്റ്റത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടി കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
