Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇടുക്കി ഡാം...

ഇടുക്കി ഡാം തുറക്കുന്നതില്‍ ആശങ്ക വേണ്ട -മന്ത്രി പി. രാജീവ്

text_fields
bookmark_border
ഇടുക്കി ഡാം തുറക്കുന്നതില്‍ ആശങ്ക വേണ്ട -മന്ത്രി പി. രാജീവ്
cancel
ആലുവ: ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാം തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് മന്ത്രി പി. രാജീവി‍ൻെറ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇടുക്കി ഡാം തുറന്ന് വെള്ളം പെരിയാറിലെത്തിയാലും ഒഴുകിയെത്തുന്ന ജലം സുഗമമായി ഒഴുകിപ്പോകും. ഓപറേഷന്‍ വാഹിനി പദ്ധതിക്കുശേഷം പെരിയാറി‍ൻെറ കൈവഴികളിലൂടെയുള്ള നീരൊഴുക്ക് സുഗമമായിട്ടുണ്ട്. കടലിലേക്ക് വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഔട്ട്‌ലെറ്റുകളെല്ലാം തുറന്ന നിലയിലാണ്. പെരിയാറിലെ മാര്‍ത്താണ്ഡവര്‍മ പാലം, മംഗലപ്പുഴ, കാലടി സ്റ്റേഷനുകളിലെ ജലനിരപ്പ് കുറയുകയാണ്. പെരിയാറി‍ൻെറ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന്​ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കരയിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇവരോട് രണ്ടുദിവസം കൂടി ക്യാമ്പില്‍ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, അന്‍വര്‍ സാദത്ത്​ എം.എല്‍.എ, ആലുവ നഗരസഭ ചെയര്‍മാന്‍ എം.ഒ. ജോണ്‍, കലക്ടര്‍ ഡോ. രേണു രാജ്, സബ് കലക്ടര്‍ പി. വിഷ്ണുരാജ്, ആലുവ റൂറല്‍ എസ്.പി പി. വിവേക് കുമാര്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ക്യാപ്ഷൻ er yas1 rajeev മന്ത്രി പി.രാജീവ്, അൻവർ സാദത്ത് എം.എൽ.എ, കലക്ടർ ഡോ. രേണു രാജ്, ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ എന്നിവർ ആലുവ പുഴയിലെ ജലനിരപ്പ് പരിശോധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story