Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 1:25 AM IST Updated On
date_range 7 Aug 2022 1:25 AM ISTവൈറ്റില ഹബ്ബില്‍ ബസ് ജീവനക്കാരന് കുത്തേറ്റു: ഒരാള്‍ അറസ്റ്റില്‍
text_fieldsbookmark_border
വൈറ്റില: മൊബിലിറ്റി ഹബ്ബില്‍ രണ്ടു ബസുകളിലെ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. ഗുരുവായൂര്‍-പറവൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്ജീവനക്കാര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഡ്രൈവര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഷൈജു(45) എന്നയാള്‍ക്കാണ് കുത്തേറ്റത്. സംഭവത്തില്‍ മറ്റൊരു ബസിലെ കണ്ടക്ടറായ പറവൂര്‍ സ്വദേശി രാധാകൃഷ്ണനെ (50) മരട് പൊലീസ് അറസ്റ്റു ചെയ്തു. രാവിലെ 7.30 ഓടെയായിരുന്നു രണ്ട് സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ തമ്മില്‍ സമയത്തെ ചൊല്ലി തര്‍ക്കവും പിന്നാലെ സംഘര്‍ഷവുമുണ്ടായത്. വയറിന് കുത്തേറ്റ ഷൈജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ പൂമാല മുറിക്കാനും മറ്റുമായി ഉപയോഗിച്ചിരുന്ന പേനാക്കത്തിയുപയോഗിച്ചാണ് രാധാകൃഷ്ന്‍ ഷൈജുവിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story