Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്‌കൂള്‍ വളപ്പിലെ...

സ്‌കൂള്‍ വളപ്പിലെ അപകടകരമായ ശിഖരങ്ങള്‍ വെട്ടിമാറ്റണമെന്ന്​

text_fields
bookmark_border
സ്‌കൂള്‍ വളപ്പിലെ അപകടകരമായ ശിഖരങ്ങള്‍ വെട്ടിമാറ്റണമെന്ന്​
cancel
പെരുമ്പാവൂര്‍: നഗരത്തിലെ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിലെ ശിഖരങ്ങള്‍ വെട്ടിമാറ്റണമെന്ന ആവശ്യമുയരുന്നു. മുന്നിലെ ഗേറ്റ് മുതല്‍ പിന്നിലെ ഗേറ്റ് വരെ ചുറ്റുമതിലിനോട് ചേര്‍ന്ന കാലപ്പഴക്കംചെന്ന മരങ്ങളുടെ ചില്ലകള്‍ വിദ്യാര്‍ഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയാണ്. ഏതുസമയത്തും നിലംപൊത്താവുന്ന രീതിയില്‍ പിന്നിലെ ടി.ബി റോഡിലേക്ക് ചരിഞ്ഞുനില്‍ക്കുന്ന വന്‍ വൃക്ഷങ്ങളുടെ കൊമ്പുകളും അപകടാവസ്ഥയിലാണ്. വിദ്യാലയത്തില്‍നിന്ന്​ അപകട സാഹചര്യം ചൂണ്ടിക്കാട്ടി നിരവധി പ്രാവശ്യം അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. പ്രദേശത്തെ രാഷ്ട്രീയ യുവജന സംഘടനകളടക്കം പരാതി നല്‍കിയിട്ടുപോലും വെട്ടിമാറ്റാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചിട്ടില്ല. സ്‌കൂള്‍ പ്രവൃത്തിസമയത്ത് വലിയ കൊമ്പുകള്‍ നിലംപൊത്തിയാല്‍ ദുരന്തത്തിനിടയാകും. സ്‌കൂളിന് മുന്നിലൂടെയാണ് എ.എം റോഡ് കടന്നുപോകുന്നത്. ബസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇടതടവില്ലാതെ ഇതിലൂടെ സഞ്ചിക്കുന്നത്. em pbvr 1 Tree branches പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി വളപ്പിലെ ശിഖരങ്ങള്‍ റോഡിലേക്ക് ചാഞ്ഞുകിടക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story