Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെള്ളക്കെട്ടുമൂലം...

വെള്ളക്കെട്ടുമൂലം ചികിത്സകിട്ടാൻ വൈകി: നെഞ്ചുവേദനയെ തുടർന്ന് തൊഴിലാളി മരിച്ചു

text_fields
bookmark_border
വീടിനുചുറ്റും വെള്ളമായതിനാൽ സംസ്കാരം പിന്നീട്​ കുട്ടനാട്: ആശുപത്രിയിൽ എത്തിക്കാൻ വെള്ളക്കെട്ട് തടസ്സമായി. നെഞ്ചുവേദനയെ തുടർന്ന് തൊഴിലാളി ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. തലവടി പഞ്ചായത്ത് എട്ടാം വാർഡിൽ ഇല്ലത്തുപറമ്പിൽ ഇ.ആർ. ഓമനക്കുട്ടനാണ് (50) മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറ്​ മണിക്കാണ് സംഭവം. നെഞ്ചുവേദനയെ തുടർന്ന് വീട്ടുകാരും സമീപവാസികളും ചേർന്ന്​ വള്ളത്തിൽ കയറ്റി കരക്കെത്തിച്ചശേഷം കാറിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഓമനക്കുട്ടന്‍റെ വീട്ടുപരിസരം മുട്ടോളം വെള്ളത്തിൽ മുങ്ങിയതിനാൽ യഥാസമയം വാഹനത്തിൽ കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. മൃതദേഹം മോർച്ചറിയിൽ. വീടിനുചുറ്റും വെള്ളമായതിനാൽ സംസ്കാരം പിന്നീട്​ നടത്തും. കഴിഞ്ഞവർഷം ഓമനക്കുട്ടന്‍റെ മൂത്തമകൾ പ്രിയങ്ക കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭാര്യ: ബീന. മറ്റൊരു മകൾ: പ്രവീണ. മരുമകൻ: സജി. --------- (photo omanakuttan)apd omanakuttan
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story