Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 1:11 AM IST Updated On
date_range 7 Aug 2022 1:11 AM ISTറോഡിൽ നിറയെ കുഴികൾ; ടോൾ പിരിവ് നിർത്തണം -പ്രതിപക്ഷ നേതാവ്
text_fieldsbookmark_border
കൊച്ചി: റോഡുകളിൽ കുഴികളിൽ നിറഞ്ഞ് അപകട മരണങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ടോൾ പിരിവ് നിർത്തിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യാത്ര ചെയ്യാൻ പ്രത്യേകമായി സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ടോൾ നൽകുന്നത്. റോഡുകളൊന്നും നന്നാക്കാതെ ഇനി ടോൾ പിരിക്കാൻ പാടില്ല. ഇക്കാര്യം തൃശൂർ, എറണാകുളം കലക്ടർമാരോട് ആവശ്യപ്പെടും. അങ്കമാലിയിൽ റോഡിലെ കുഴിയിൽ വീണ ബൈക്ക് യാത്രികൻ മറ്റൊരു വാഹനം കയറി മരിച്ച സംഭവത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡുകളിലെ കുഴികളെ കുറിച്ച് നിയമസഭയിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ പൊതുമരാമത്ത് മന്ത്രിക്ക് പരിഹാസമായിരുന്നു. റോഡുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാറിന്റേത് നിരുത്തരവാദപരമായ സമീപനമാണ്. ഗ്യാരന്റിയുള്ള റോഡുകളുടെ അറ്റകുറ്റപ്പണി കരാറുകാരെക്കൊണ്ട് ചെയ്യിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ദേശീയപാത അതോറിറ്റിയിലെ ഉദ്യോഗസ്ഥരും എൻജിനീയർമാരും പൊതുമരാമത്ത് വകുപ്പിൽ ഉള്ളവർ തന്നെയാണ്. ടോൾ വാങ്ങുന്ന റോഡിലാണ് അപകട മരണം ഉണ്ടായത്. മഴക്ക് മുമ്പ് റോഡുകളിലെ കുഴി അടക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഇക്കാര്യമാണ് അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചത്. ദേശീയപാതയിലെ കുഴി അടക്കാൻ അതോറിറ്റി തയാറായില്ലെങ്കിൽ അത് ചെയ്യിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനും പൊതുമരാമത്ത് വകുപ്പിനുമുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് റോഡുകളുടെ ദുരവസ്ഥക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story