Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 1:04 AM IST Updated On
date_range 7 Aug 2022 1:04 AM ISTഡി.വൈ.എഫ്.ഐ വാഴ നട്ട് പ്രതിഷേധിച്ചു
text_fieldsbookmark_border
അത്താണി: യഥാസമയം അറ്റകുറ്റപ്പണി നടത്താത്ത ദേശീയപാത അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ദേശീയപാത അത്താണിയിൽ വാഴനട്ട് പ്രതിഷേധിച്ചു. വെള്ളിയാഴ്ച രാത്രി അങ്കമാലി ബദ്രിയ്യ ഹോട്ടൽ ഉടമ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രതീകാത്മകമായി വാഴ നട്ടത്. അപകടമുണ്ടായ നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്കൂൾ സമീപത്തുനിന്ന് വാഴയുമേന്തി പ്രകടനമായെത്തിയാണ് കുഴികളിൽ വാഴ നട്ടത്. പ്രതിഷേധം ലോക്കൽ സെക്രട്ടറി പി.സി. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, പഞ്ചായത്ത് അംഗം എ.വി. സുനിൽ എന്നിവർ സംസാരിച്ചു. ER ANKA 6 DYFI ദേശീയപാതയിലെ കുഴികൾ അടക്കാത്തതിൽ പ്രതിഷേധിച്ച് അത്താണി കാംകോക്ക് സമീപം സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
