Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയപാത ഉപരോധിച്ച്...

ദേശീയപാത ഉപരോധിച്ച് യൂത്ത് കോൺഗ്രസ്

text_fields
bookmark_border
ദേശീയപാത ഉപരോധിച്ച് യൂത്ത് കോൺഗ്രസ്
cancel
അത്താണി: ദേശീയപാതയിലെ ആഴക്കുഴികളിൽ മനുഷ്യജീവൻ പൊലിയുന്നതിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് അപകടമുണ്ടായ അത്താണി എം.എ.എച്ച്.എസ് സ്കൂളിന് സമീപം കോൺഗ്രസ് നെടുമ്പാശ്ശേരി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു. ദേശീയപാതയിലെ അപകടാവസ്ഥക്ക് പരിഹാരം ആവശ്യപ്പെട്ട് മൂന്നുമാസം മുമ്പ് നേരിട്ട് നിവേദനം നൽകിയിട്ടും നാളിതുവരെ പരിഹാരം കണ്ടില്ലെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത ഡി.സി.സി ജനറൽ സെക്രട്ടറിയും ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ എം.ജെ. ജോമി പറഞ്ഞു. റോഡ് ഉപരോധിച്ചതോടെ ദേശീയപാതയിൽ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയായി. അതോടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും പൊലീസ് വാഹനത്തിൽ കയറാതെ പ്രവർത്തകർ റോഡിൽ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. കൂടുതൽ പൊലീസെത്തിയാണ് അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയത്. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി.എ. ചന്ദ്രൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെകട്ടറി ലിന്റോ പി. ആന്റോ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി പി.എച്ച്. അസ്​ലം, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി എ.കെ. ധനേഷ്, പഞ്ചായത്തംഗങ്ങളായ ജോബി നെൽക്കര, മാർട്ടിൻ മള്ളുശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി. ER ANKA 2 UPARODHAM ദേശീയപാത ഉപരോധിച്ച കോൺഗ്രസ് നേതാവ് എം.ജെ. ജോമിയെയും യൂത്ത് കോൺഗ്രസ് നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story