Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപീസ് വാലിയിലെ ഏർലി...

പീസ് വാലിയിലെ ഏർലി ഇന്റർവെൻഷൻ സെന്റർ ഒമ്പതിന്​ ആസാദ്​ മൂപ്പൻ ഉദ്​ഘാടനം ചെയ്യും

text_fields
bookmark_border
കൊച്ചി: കുട്ടികൾക്കായി പീസ് വാലിയുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന ഏർലി ഇന്റർവെൻഷൻ സെന്റർ ഡോ. ആസാദ്‌ മൂപ്പൻ ഈമാസം​ ഒമ്പതിന്​ ഉദ്​ഘാടനം ചെയ്യുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോതമംഗലം നെല്ലിക്കുഴിയിലെ​ പീസ്​ വാലി ആസ്ഥാനത്ത്​ ഉച്ചക്ക്​ രണ്ടിനാണ്​ ചടങ്ങ്​​. വളർച്ചാപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തി ശാസ്ത്രീയ ചികിത്സകളിലൂടെ അവരെ സാധാരണ സ്കൂൾ വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുന്ന കേന്ദ്രമാണ്​ ഏർലി ഇന്റർവെൻഷൻ സെന്റർ. ആസ്റ്റർ സിക് കിഡ്സ്‌ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് സ്ഥാപനം ആരംഭിക്കുന്നത്. ജനിച്ചത്​ മുതൽ ആറ്​ വയസ്സ്​​ വരെയുള്ള കുട്ടികൾക്കാണ് ഇവിടെ പരിചരണം നൽകുക. ഡെവലപ്​മെന്റൽ പീഡിയട്രീഷ്യന്റെ വിശദ പരിശോധനയാണ് ചികിത്സയുടെ ആദ്യ പടി. ഡോക്ടർ തയാറാക്കുന്ന ആക്ഷൻ പ്ലാൻ നടപ്പാക്കുന്നത് ഏഴ്​ തെറപ്പിസ്റ്റുകൾ അടങ്ങുന്ന ടീമാണ്. ഓഡിയോളജി ലാബ്, ബേബി എമർജൻസി റൂം, മൾട്ടി സെൻസറി റൂം, ഓഡിയോ വിഷ്വൽ റൂം, പ്രിപ്പരെട്ടറി ക്ലാസ്​ റൂം, ഏർലി ഇന്റർവെൻഷൻ റൂം, ഏർലി സ്റ്റിമുലേഷൻ റൂം, റെമഡിയൽ ക്ലാസ്​ റൂം എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓട്ടിസം സെൻസറി ഗാർഡൻ, ഹൈഡ്രോതെറപ്പി എന്നിവകൂടി സജ്ജമാകുന്നതോടെ കേരളത്തിലെ ഏറ്റവും വിപുലമായ സ്ഥാപനമാവും ഇത്​. നിർധനരായ കുട്ടികൾക്ക് ഇത്തരം ചികിത്സ സൗകര്യങ്ങൾ നിഷേധിക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെ സൗജന്യമായാണ് സേവനങ്ങൾ നൽകുക. വാർത്തസമ്മേളനത്തിൽ പീസ് വാലി ചെയര്‍മാന്‍ പി.എം. അബൂബക്കര്‍, ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷന്‍ എ.ജി.എം. ലത്തീഫ് കാസിം, പീസ് വാലി പ്രോജക്ട് മാനേജര്‍ സാബിത് ഉമര്‍ എന്നിവര്‍ പ​ങ്കെടുത്തു. EKG PEACE VALLEY
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story