Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 2:32 AM IST Updated On
date_range 6 Aug 2022 2:32 AM ISTഇരുപതോളം കുടുംബങ്ങൾ ദുരിതത്തിൽ
text_fieldsbookmark_border
കടുങ്ങല്ലൂർ: മഴക്കെടുതിമൂലം ദുരിതത്തിലായി ഇരുപതോളം കുടുംബങ്ങൾ. പടിഞ്ഞാറെ കടുങ്ങല്ലൂർ തുരുത്ത് നിവാസികളാണ് ഏക ആശ്രയമായ വഴിയിൽ അരക്കൊപ്പം വെള്ളം കയറിയതിനാൽ വലയുന്നത്. വർഷങ്ങൾക്ക് മുമ്പുവരെ വഴിയില്ലാതെ, വർഷകാലത്ത് വഞ്ചിയെയാണ് പ്രദേശവാസികൾ ആശ്രയിച്ചിരുന്നത്. വാർഡിലെ ജനപ്രതിനിധിയായിരുന്ന വി.കെ. ഷാനവാസ് മുൻകൈയെടുത്താണ് റോഡ് നിർമിച്ചത്. ഗതാഗത സൗകര്യമായതോടെ എല്ലാ കുടുംബങ്ങളും വീടുകൾ പുതുക്കിപ്പണിത് താമസം സുഗമമാക്കി. എന്നാൽ, സമീപ പ്രദേശത്തെ തോടുകൾ പലതും ഒഴുക്കുനിലച്ചതോടെ ദുരിതമാരംഭിക്കുകയായിരുന്നു. മുണ്ടകൻ പാടത്തുനിന്ന് ഓഞ്ഞിത്തോട്ടിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടുന്നതുമൂലം വെള്ളം റോഡ് കവിയുകയാണ്. പിന്നീട് റോഡിൽനിന്ന് വളരെ സമയമെടുത്തേ വെള്ളം ഇറങ്ങിപ്പോകൂ. വെള്ളം ഇനിയും ഉയർന്നാൽ സ്ഥിതി കൂടുതൽ ഗുരുതരമാകും. റോഡിന് കുറുകെ വീതിയുള്ള കലുങ്കുകൾ നിർമിച്ച് ഉയരം കൂട്ടിയാൽ വരും വർഷങ്ങളിൽ പ്രതിസന്ധി ഒഴിവാകുമെന്ന പ്രതീക്ഷയിലാണിവർ. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഓമന ശിവശങ്കരൻ, മുൻ വാർഡ് അംഗം വി.കെ. ഷാനവാസ് എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. ക്യാപ്ഷൻ ea yas6 vellakkett പടിഞ്ഞാറെ കടുങ്ങല്ലൂർ തുരുത്ത് ഭാഗത്തേക്കുള്ള റോഡ് വെള്ളത്തിൽ മുങ്ങിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
