Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 1:54 AM IST Updated On
date_range 6 Aug 2022 1:54 AM ISTഉമ്പായിയുടെ ഓർമ പുതുക്കി കൊച്ചിയിലെ സംഗീത പ്രേമികൾ
text_fieldsbookmark_border
മട്ടാഞ്ചേരി: മലയാളത്തിൻെറ ഗസൽ ചക്രവർത്തിയായിരുന്ന ഉമ്പായിയെ അനുസ്മരിച്ച് കൊച്ചിയിലെ സംഗീത പ്രേമികൾ. ഉമ്പായിയുടെ നാലാം ചരമ വാർഷികത്തോടനുബന്ധിച്ച് ഉമ്പായീസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഉമ്പായി സ്മൃതി പേരിൽ അനുസ്മരണവും ഗസൽ സന്ധ്യയും നടത്തി. സമ്മേളനം മുൻ കേന്ദ്ര മന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. കെ.ജെ. മാക്സി എം.എൽ.എ അധ്യക്ഷത വഹിച്ചു. കൗൺസിലർ ഷീബ ഡുറോം, കെ.എം. റിയാദ്, സുബൈർ നൈന, എന്നിവർ സംസാരിച്ചു. പി.ഇ. ഹമീദ് സ്വാഗതവും സ്മിത ബഷീർ നന്ദിയും പറഞ്ഞു. തുടർന്നു നടന്ന ഗസൽ സന്ധ്യയിൽ തെന്നിന്ത്യൻ ചലച്ചിത്ര പിന്നണി ഗായകൻ ഡി. ശ്രീനിവാസൻ, അൽക്ക അഷ്കർ, അബ്ദുൽ സലാം തുടങ്ങിയവർ ഉമ്പായി ഹിറ്റുകളും മറ്റു ഗസലുകളും ആലപിച്ചു. ചിത്രം: ശ്രീനിവാസനും അൽക്ക അഷ്കറും ഗസൽ ആലപിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
