Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുന്നത്തുനാട്ടിൽ...

കുന്നത്തുനാട്ടിൽ വനിതകൾക്കായി ടെക് ശക്തി

text_fields
bookmark_border
കോലഞ്ചേരി: നിയോജക മണ്ഡലത്തിലെ അഭ്യസ്ഥവിദ്യരായ 40 വയസ്സിൽ താഴെയുള്ള വനിതകൾക്കായി എം.എൽ.എയുടെ നേതൃത്വത്തിൽ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി 'ടെക്ക് ശക്തി - 1' ഒരുക്കുന്നു. പദ്ധതി ഞായറാഴ്ച 12ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാജ്യോതിയുടെ ഭാഗമായി വരിക്കോലി മുത്തൂറ്റ് എൻജിനീയറിങ്​ കോളജും ഈസ്റ്റേൺ ഗ്രൂപ്പുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് ഒന്നാംഘട്ട പരിശീലനം. മൂന്ന്​ മാസം നീണ്ടുനിൽക്കുന്ന പരിശീലനം പൂർത്തിയാക്കുന്നവർക്ക് നാഷനൽ സ്കിൽ ക്വാളിഫിക്കേഷൻ പ്രോഗ്രാം വർക്ക് ലെവൽ അഞ്ചിന് സമാനമായ സർട്ടിഫിക്കറ്റ് ലഭിക്കും. എം.എൽ.എ യുടെ ഫേസ് ബുക്ക് പേജിൽ ലഭ്യമാകുന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 0484 2998788.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story