Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലയോര ഹൈവേ; അവലോകന...

മലയോര ഹൈവേ; അവലോകന യോഗം ചേര്‍ന്നു

text_fields
bookmark_border
പെരുമ്പാവൂര്‍: മലയോര ഹൈവേയുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ ഭൂവുടമകളുടെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു. കാസര്‍കോട്​ ജില്ലയിലെ നന്ദാരപ്പടവില്‍നിന്ന്​ ആരംഭിക്കുന്ന പാത തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലാണ് അവസാനിക്കുന്നത്. കൂവപ്പടി പഞ്ചായത്തിലെ അഭയാരണ്യം വഴി ചെട്ടിനടയില്‍ എത്തി അവിടെനിന്ന്​ പാണംകുഴി വഴി കുറ്റിക്കുഴി വരെ എത്തുന്നതാണ് നിയോജകമണ്ഡലത്തിലെ ഭാഗം. തുടര്‍ന്ന് കോതമംഗലം മണ്ഡലത്തിലൂടെ കടന്നുപോകും. 12 മീറ്റര്‍ വീതിയിലാണ് ഹൈവേ വരുന്നത്. നിലവിലുള്ള റോഡിന് ഇരുവശത്തുനിന്നും സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കും. ഭൂമി ഏറ്റെടുക്കുമ്പോള്‍ സ്ഥല ഉടമകള്‍ക്ക് നഷ്ടമാകുന്ന മതില്‍, കിണര്‍, കെട്ടിട നിര്‍മിതികള്‍ തുടങ്ങിയവക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം ഉറപ്പു വരുത്തും. കൂടാതെ നാല് സെന്‍റ്​ സ്ഥലത്തില്‍ കുറവ് വരുന്ന വ്യക്തികള്‍ക്ക് വീട് നഷ്ടപ്പെടുകയാണെങ്കില്‍ അവര്‍ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കുന്ന കാര്യം പരിഗണിക്കാനും യോഗം തീരുമാനിച്ചു. കൂവപ്പടി പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന യോഗം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ മിനി ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ബേസില്‍ പോള്‍, ജില്ല പഞ്ചായത്തംഗം മനോജ് മൂത്തേടന്‍, ബ്ലോക്ക് മെംബര്‍ അനു അബീഷ്, പഞ്ചായത്തംഗങ്ങളായ മായ കൃഷ്ണകുമാര്‍, സിനി എല്‍ദോ, എല്‍ദോ പാത്തിക്കല്‍, കെ.ആര്‍.എഫ്.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ മാൽസണ്‍ മാത്യു, പ്രോജക്ട് എന്‍ജിനീയര്‍ അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story