Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവഴിയോര കച്ചവടം...

വഴിയോര കച്ചവടം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി

text_fields
bookmark_border
വഴിയോര കച്ചവടം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി
cancel
പെരുമ്പാവൂര്‍: വഴിയോര കച്ചവടത്തി‍ൻെറ പേരില്‍ ഫിഷ് മാര്‍ക്കറ്റ് റോഡിലെ മുനിസിപ്പല്‍ മാള്‍ കോമ്പൗണ്ടില്‍ ഞായറാഴ്ചകളില്‍ വലിയ സ്റ്റാളുകള്‍ കെട്ടി കച്ചവടം ചെയ്യുന്നത് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മേഖല കമ്മിറ്റി മുനിസിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കി. ഞായറാഴ്ചകളില്‍ മാത്രം മറ്റ് സ്ഥലങ്ങളില്‍നിന്നും വന്ന് വഴിയരികില്‍ കച്ചവടം ചെയ്യുന്ന രീതി അനുവദിക്കരുതെന്നും നഗരസഭയുടെ കാര്‍ഡ് അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം നല്‍കണമെന്നും കാര്‍ഡുള്ള കച്ചവടക്കാരെ നിലവില്‍ നഗരസഭ നിശ്ചയിച്ച വെന്‍റിങ് സോണിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. സമിതി ഏരിയ പ്രസിഡന്‍റ്​ പി.പി. ഡേവീസ്, സെക്രട്ടറി ജോണ്‍ ജേക്കബ്, വെസ്റ്റ് പ്രസിഡന്‍റ്​ നാസര്‍ ബാബാസ്, സെക്രട്ടറി ബേബി ജോസഫ്, സരിത് എസ്. രാജ്, ഷിഹാബ് റോക്ക്‌ സ്‌റ്റൈല്‍, ഷിയാസ് സെവൻ ഡെയ്‌സ്, ബിജു പാട്‌സ്‌ലാൻഡ്​, ചാര്‍ലി വെസല്‍സ്, സന്തോഷ് കുമാര്‍ തുടങ്ങിയവരാണ് നിവേദനം നല്‍കിയത്. em pbvr 1 Nivedhanam പെരുമ്പാവൂര്‍ മുനിസിപ്പല്‍ മാളിലെ വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ സെക്രട്ടറിയെ കാണുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story