Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 1:35 AM IST Updated On
date_range 6 Aug 2022 1:35 AM ISTഖാദി തൊഴിലാളികളുടെ മിനിമം വേതനം ഉടൻ നൽകും -പി. ജയരാജൻ
text_fieldsbookmark_border
പറവൂർ: ഖാദി തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം കുടിശ്ശിക ഉൾപ്പെടെ ഓണത്തിന് മുമ്പ് നൽകുമെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡും ജില്ല ഖാദി ഗ്രാമവ്യവസായ ഓഫിസും ചേർന്ന് നടത്തുന്ന ഓണം ഖാദി മേള - 2022 ജില്ലതല ഉദ്ഘാടനം പറവൂർ എസ്.എൻ.ഡി.പി താലൂക്ക് യൂനിയൻ ഓഫിസ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി ഹരി വിജയൻ ആദ്യവിൽപന നടത്തി. സമ്മാന കൂപ്പൺ വിതരണോദ്ഘാടനം ഖാദി ബോർഡ് അംഗം കെ. ചന്ദ്രശേഖരനും ഡിസൈൻ വസ്ത്രങ്ങളുടെ ലോഞ്ചിങ് കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് അധ്യക്ഷ സോണി കോമത്തും ഗ്രാമവ്യവസായ ഉൽപന്നങ്ങളുടെ ആദ്യവിൽപന അൽഷറഫ് ജുമാമസ്ജിദ് സെക്രട്ടറി ഇബ്രാഹിം കാക്സണും സിൽക്ക് വസ്ത്രങ്ങളുടെ ആദ്യ വിൽപന സെന്‍റ് തോമസ് യാക്കോബായ പള്ളി മാനേജർ ഇ.ജെ. ജോൺസണും നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡന്‍റ് സി.എൻ. രാധാകൃഷ്ണൻ, കെ.പി. ഗോപാല പൊതുവാൾ, പ്രോജക്ട് ഓഫിസർ പി. അഷിത, വി. ഹരികുമാർ എന്നിവർ സംസാരിച്ചു. ചിത്രം ER PVR 1 khadi കേരള ഖാദി ഗ്രാമവ്യവസായ ബോർഡിൻെറ ഓണം ഖാദിമേള 2022 ജില്ലതല ഉദ്ഘാടനം വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
