Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉത്തരഖണ്ഡിൽ മലയാളി...

ഉത്തരഖണ്ഡിൽ മലയാളി ഗ്രഫ് ജവാൻ അപകടത്തിൽ മരിച്ചു

text_fields
bookmark_border
ഉത്തരഖണ്ഡിൽ മലയാളി ഗ്രഫ് ജവാൻ അപകടത്തിൽ മരിച്ചു
cancel
മാവേലിക്കര: ഇന്ത്യ-ചൈന അതിര്‍ത്തി റോഡ് നിര്‍മാണത്തിനിടെ അപകടത്തിൽ മലയാളി ഗ്രഫ് ജവാന്‍ മരിച്ചു. മാവേലിക്കര ചെട്ടികുളങ്ങര പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഈരേഴ തെക്ക് താനുവേലില്‍ വീട്ടില്‍ ബാബുവിന്റെയും സരസ്വതിയുടെയും മകന്‍ ബി.ബിജുവാണ്​ (42) മരിച്ചത്. ഓപറേറ്റിങ് എക്യുപ്മെന്റ് മെക്കാനിക്കായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക്​ രണ്ടിന് ഉത്തരഖണ്ഡിലെ പിറ്ററോഗാഡിന് സമീപമാണ്​ അപകടം. ബിജു ഓപറേറ്റ് ചെയ്തിരുന്ന എക്‌സ്‌കവേറ്ററിന് മുകളിലേക്ക് വലിയപാറ ഇടിഞ്ഞു വീണാണ്​ അപകടം. 2004 ല്‍ പി.എന്‍.ആര്‍ ആയി ജോലിയില്‍ കയറിയ ബിജു അരുണാചല്‍ പ്രദേശിലായിരുന്നു. ഫെബ്രുവരിയില്‍ നാട്ടില്‍ അവധിക്കെത്തിയിരുന്നു. തുടർന്ന്​ പ്രമോഷനോടെ ഉത്തരഖണ്ഡില്‍ ജോലിയില്‍ പ്രവേശിച്ചു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പിറ്ററോഗാഡിലെ സിവില്‍ ആശുപത്രിയില്‍ നടന്നു. തുടര്‍ നടപടികള്‍ക്കുശേഷം നാട്ടിലെത്തിക്കും. ചെട്ടികുളങ്ങര സ്‌കൂളില്‍ പഠിച്ചിറങ്ങിയ ബിജുവിന് പട്ടാളത്തില്‍ ചേരാനായിരുന്നു മോഹം. ഗ്രഫില്‍നിന്നും സൂപ്രണ്ടായി വിരമിച്ച പിതാവിന്‍റെ സഹോദരൻ എം. രാജുവാണ് ബിജുവിനെ ജോലിയില്‍ കയറ്റിയത്. ബിജുവിന്റെ സഹോദരന്‍ സജി മിസോറാമില്‍ ഗ്രഫ് ഉദ്യോഗസ്ഥനാണ്. ഭാര്യ: രഞ്ജിനി. മകൾ: അപർണ (ചെറുകുന്നം എസ്.എന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story