Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 12:58 AM IST Updated On
date_range 6 Aug 2022 12:58 AM ISTഅമ്മയെ കുത്തിപ്പരിക്കേൽപിച്ച മകൻ റിമാൻഡിൽ
text_fieldsbookmark_border
അങ്കമാലി: . നായത്തോട് പുതുശ്ശേരി വീട്ടിൽ കിരണിനെയാണ് (27) കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. അമ്മ മേരിയെയാണ് (42) തിങ്കളാഴ്ച പുലർച്ച കുത്തിപ്പരിക്കേൽപിച്ചത്. മദ്യത്തിനടിപ്പെട്ട കിരൺ അമ്മയെ നിരന്തരം ഉപദ്രവിക്കാറുണ്ടത്രെ. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതോടെയാണ് കുത്തിവീഴ്ത്തിയത്. ഉടൻ അയൽവാസികളെയും ബന്ധുക്കളെയും അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. തുടർന്ന് കിരൺതന്നെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തലയിൽ രക്തം കട്ടപിടിച്ചതായി പരിശോധനയിൽ കണ്ടെത്തിയതോടെ മേരിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വീട്ടിൽ ഇരുവരും മാത്രമാണ് താമസം. രണ്ട് വർഷം മുമ്പാണ് കിരണിന്‍റെ പിതാവ് മരിച്ചത്. നെടുമ്പാശ്ശേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
