Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുനിസിപ്പൽ കവലയിൽ ...

മുനിസിപ്പൽ കവലയിൽ ജലഅതോറിറ്റിയുടെ കെണി

text_fields
bookmark_border
മുനിസിപ്പൽ കവലയിൽ  ജലഅതോറിറ്റിയുടെ കെണി
cancel
പറവൂർ: മാസങ്ങളായിട്ടും പരിഹരിക്കാനാവാത്ത പൈപ്പിന്റെ ചോർച്ച മുനിസിപ്പൽ കവലയെ അപകടക്കെണിയാക്കുന്നു. തിരക്കിനിടയിൽ ദിവസവും നിരവധിപേരാണ് നഗരസഭയുടെ മൂക്കിന് താഴെയുള്ള വെള്ളക്കുഴിയിൽ വീഴുന്നത്​. നിരവധിതവണ വാട്ടർ അതോറിറ്റിയിലും മുനിസിപ്പൽ ഓഫിസിലും പരാതി പറഞ്ഞെങ്കിലും നടപടിയില്ല. പറവൂരിൽനിന്ന് വടക്കേക്കര ഭാഗത്തേക്ക് ശുദ്ധജലം എത്തിക്കുന്ന പൈപ്പാണ് നഗരത്തിലെ പ്രധാന കവലയായ മുനിസിപ്പൽ കവലയിലൂടെ കടന്നുപോകുന്നത്. പൈപ്പിന്റെ കാലപ്പഴക്കം കൊണ്ട് ഇടക്കിടെ പൊട്ടുന്നതും പതിവാണ്. മുനിസിപ്പൽ ഓഫിസിന് സമീപത്ത് തന്നെ നാലഞ്ച് ഇടങ്ങളിൽ പൈപ്പിന്റെ ചോർച്ച അടക്കാൻ എടുത്ത കുഴികൾ പാതിയടഞ്ഞ നിലയിൽ കാണാം. കഴിഞ്ഞമാസം ഉണ്ടായ ചോർച്ച അടക്കാൻ ജല അതോറിറ്റിയുടെ വിദഗ്ധർ എത്തിയെങ്കിലും പിൻവാങ്ങിയതാണ് വിനയായത്. പൈപ്പിലെ ചോർച്ച അടക്കാതെ റോഡിലെ കുഴിയടച്ചു മടങ്ങിയ വിദഗ്ധർ നാട്ടുകാർക്ക് ദുരിതം സമ്മാനിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story