Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൃക്കാക്കരയിൽ...

തൃക്കാക്കരയിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു

text_fields
bookmark_border
കാക്കനാട്: കാലവർഷക്കെടുതിയെ തുടർന്ന് അത്താണി കീലേരിമലയിലെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന നാലു കുടുംബത്തെ ക്യാമ്പിലേക്ക് മാറ്റി. ഈ പ്രദേശത്ത് ആകെ 16 കുടുംബമാണ് താമസിച്ചിരുന്നത്. ഇനിയും മാറിത്താമസിക്കാത്ത പ്രദേശത്ത് താമസിക്കുന്ന നാല് കുടുംബത്തെയാണ് അത്താണി സെന്റ് മേരീസ് മലങ്കര യാക്കോബായ ചർച്ച് ധ്യാന കേന്ദ്രത്തിന്റെ കെട്ടിടത്തിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ, ആരോഗ്യ വിഭാഗം സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ റാഷിദ് ഉള്ളംപള്ളി, തഹസിൽദാർ രഞ്ജിത് ജോർജ്, തൃക്കാക്കര വില്ലേജ് ഓഫിസർ റെജി മോൻ എന്നിവർ ക്യാമ്പിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story