Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:32 AM IST Updated On
date_range 5 Aug 2022 1:32 AM ISTഷട്ടറിൽ തടസ്സമായ മരം നീക്കി
text_fieldsbookmark_border
പറവൂർ: ശക്തമായ കുത്തൊഴുക്കിൽ കിഴക്കൻ മേഖലയിൽനിന്നും ചാലക്കുടിയാറിലൂടെ ഒഴുകി കണക്കൻകടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്‍റെ ഷട്ടറിൽ തടഞ്ഞ വൻമരം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ നീക്കി. ബുധനാഴ്ച രാത്രിയാണ് മരം ഷട്ടറിൽ കുടുങ്ങിയത്. ഇതു മൂലം തുറന്നുവെച്ചിരുന്ന ഷട്ടറിൽനിന്നും വെള്ളം പുറത്തേക്ക് പോകുന്നതിന് തടസ്സമായി. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഗ്നിരക്ഷ സേന അതിസാഹസികമായി കയറിലൂടെ ഇറങ്ങി മരം നീക്കം ചെയ്യാൻ നടത്തിയ ശ്രമം ഫലം കണ്ടില്ല. കയറിൽ ബന്ധിച്ച് മരം ഒരു വശത്തേക്ക് നീക്കാനായിരുന്നു ശ്രമം. പിന്നീട് ക്രെയിൻ കൊണ്ടുവന്ന് മരം നീക്കം ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
