Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:30 AM IST Updated On
date_range 5 Aug 2022 1:30 AM ISTപുതിയ കോളജ്/പുതിയ കോഴ്‌സ്/സീറ്റ് വർധന/അധിക ബാച്ച് - അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: 2023-24 അധ്യയന വര്‍ഷത്തേക്ക് പുതിയ കോളജ്/പുതിയ കോഴ്‌സ്/നിലവിലുള്ള കോഴ്‌സുകളില്‍ സീറ്റ് വർധന/അധിക ബാച്ച് എന്നിവക്ക് അപേക്ഷ ക്ഷണിച്ച് കേരള സര്‍വകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചു. സര്‍വകലാശാലയുടെ ഔദ്യോഗിക വൈബ്‌സൈറ്റിലെ (www.keralauniversity.ac.in) അഫിലിയേഷന്‍ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. വിജ്ഞാപനവും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങളും അഫിലിയേഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധമായി അപ്‌ലോഡ് ചെയ്തവയുടെ അസ്സല്‍ രേഖകളും സഹിതം രജിസ്ട്രാര്‍, കേരള സര്‍വകലാശാല, സെനറ്റ്ഹൗസ് കാമ്പസ്, പാളയം- 695 034 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ ആഗസ്റ്റ് 31നകം എത്തിക്കണം. കവറിനുമുകളിലായി പുതിയ കോളജ്/പുതിയ കോഴ്‌സ്/നിലവിലുള്ള കോഴ്‌സുകളില്‍ സീറ്റ് വർധന/അധിക ബാച്ച്, ഇവക്കുള്ള അപേക്ഷ (ബാധകമായത്) എന്ന് രേഖപ്പെടുത്തണം. ആഗസ്റ്റ് 31ന് ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story