Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുന്നാക്ക വിദ്യാഭ്യാസ...

മുന്നാക്ക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്ന്​ എൻ.എസ്​.എസ്

text_fields
bookmark_border
കൊച്ചി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെന്നപോലെ മുന്നാക്ക സമുദായങ്ങളുടെ സ്ഥാപനങ്ങൾക്കും ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്ന്​ എൻ.എസ്​.എസ്​ ഹൈകോടതിയിൽ. മുന്നാക്ക സമുദായങ്ങളുടെ സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന്​ അനുവദിച്ച പത്തുശതമാനം സമുദായ ക്വോട്ട റദ്ദാക്കിയ ഉത്തരവ്​ ഭരണഘടനാവിരുദ്ധമാണ്​. പിന്നാക്ക, ന്യൂനപക്ഷ മാനേജ്‌മെന്റുകളല്ലാത്തതും സമുദായം വ്യക്തമാക്കിയതുമായ സ്കൂളുകളിൽ സർക്കാർ അനുവദിച്ച സമുദായ ക്വോട്ട സിംഗിൾബെഞ്ച് റദ്ദാക്കിയതിനെതിരായ അപ്പീലിലാണ് എൻ.എസ്.എസിന്‍റെ വാദം. 105ാം ഭരണഘടന ഭേദഗതിയനുസരിച്ച്​​ മുന്നാക്ക സമുദായങ്ങൾക്ക് പത്തുശതമാനം സംവരണം ഏർപ്പെടുത്തിയത്​ കണക്കിലെടുത്താണ് സർക്കാർ പത്തുശതമാനം സമുദായ ക്വോട്ട അനുവദിച്ചതെന്ന്​ എൻ.എസ്.എസിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക സമുദായങ്ങളുടെയും സ്കൂളുകൾക്ക് 20 ശതമാനം സംവരണം ലഭിക്കുമ്പോൾ മുന്നാക്ക സമുദായങ്ങളുടെതിന്​ 10 ശതമാനം മാത്രമാണ് ലഭിച്ചത്. മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് സംവരണം നൽകുന്നത്. സംസ്ഥാനത്ത് ആകെയുള്ള എയ്‌ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ മുന്നാക്ക സമുദായങ്ങളുടെത്​ അഞ്ചുശതമാനത്തിൽ താഴെയാണെന്നും എൻ.എസ്.എസ് വാദിച്ചു. ഇത്തരം സ്കൂളുകൾക്ക് പത്തുശതമാനം സമുദായ ക്വോട്ട അനുവദിച്ചത് ഭരണഘടനാനുസൃതമാണെന്ന് സർക്കാറും വ്യക്തമാക്കി. തുടർന്ന്​ ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ തുടർ വാദത്തിനായി കേസ്​ വെള്ളിയാഴ്ചത്തേക്ക്​ മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story