Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:21 AM IST Updated On
date_range 5 Aug 2022 1:21 AM ISTഡയാലിസിസ് കൂപ്പൺ വിതരണം ചെയ്തു
text_fieldsbookmark_border
മൂവാറ്റുപുഴ: വാളകം ഗ്രാമ പഞ്ചായത്തിലെ ഡയാലിസിസ് രോഗികൾക്ക് സൗജന്യ ഡയാലിസിസ് കൂപ്പണുകൾ വിതരണം ചെയ്തു. ജില്ല പഞ്ചായത്തിന്‍റെ കാരുണ്യസ്പർശം പദ്ധതിയും വാളകം ഗ്രാമപഞ്ചായത്തും സംയുക്തമായി ചേർന്ന് പന്ത്രണ്ടോളം രോഗികൾക്ക് മാസം നാലു തവണ വീതം വർഷത്തിൽ 48 തവണ ഡയാലിസിസ് ചെയ്യാവുന്ന കൂപ്പണുകളാണ് കൈമാറിയത്. ജില്ല പഞ്ചായത്ത് അംഗം ഷാന്‍റി എബ്രഹാം, പഞ്ചായത്ത് പ്രസിഡന്‍റ് ബിനോ കെ. ചെറിയാൻ, വൈസ് പ്രസിഡന്‍റ് രജിത സുധാകരൻ തുടങ്ങിയവർ എത്തിയാണ് കൂപ്പണുകൾ കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story