Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുക്കാട്ടുപടി...

പുക്കാട്ടുപടി ചെമ്പറക്കി റോഡിലെ അക്കേഷ്യ മരങ്ങൾ ഭീഷണി

text_fields
bookmark_border
പുക്കാട്ടുപടി ചെമ്പറക്കി റോഡിലെ  അക്കേഷ്യ മരങ്ങൾ ഭീഷണി
cancel
കിഴക്കമ്പലം: പുക്കാട്ടുപടി-ചെമ്പറക്കി റോഡില്‍ ഇരുവശത്തായി റോഡില്‍ പെരിയാര്‍വാലി കനാലിനോട് ചേര്‍ന്ന് നില്‍ക്കുന്ന അക്കേഷ്യമരങ്ങള്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. ഇതില്‍ പലതും ഉണങ്ങി ഏതുസമയത്തും നിലംപൊത്തുമെന്ന അവസ്ഥയാണ്. കഴിഞ്ഞ വര്‍ഷം മഴക്കാലത്ത് രണ്ടുപ്രാവശ്യം മരം മറിഞ്ഞ് വീണ് ഗതാഗതവും വൈദ്യുതിയും മുടങ്ങിയിരുന്നു. 30 വര്‍ഷം മുമ്പ് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വനവത്​കരണത്തിന്റെ ഭാഗമായി നട്ടുവളര്‍ത്തിയ അക്കേഷ്യമരങ്ങളാണിത്. അക്കാലത്ത് ഈ റോഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ആയിരത്തോളം മരങ്ങളാണ് നട്ടത്. കാലക്രമേണ ഇത് വളര്‍ന്നപ്പോള്‍ സര്‍ക്കാര്‍ ലേലത്തിലും മറ്റുമായി വില്‍പ്ന നടത്തിയിരുന്നു. ഇപ്പോള്‍ നൂറോളം മരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഉണക്കുബാധിച്ച് ഇതില്‍ പലതും അപകട ഭീഷണിയാണന്നും നാട്ടുകാര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് വാര്‍ഡ് അംഗം നുസ്‌റത്ത് ഹാരിസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story