Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:18 AM IST Updated On
date_range 5 Aug 2022 1:18 AM ISTനടന്നത് ഗുണ്ട ആക്രമണം അക്രമികളെ അറസ്റ്റ് ചെയ്യണം പി.പി.എൽദോസ്
text_fieldsbookmark_border
മൂവാറ്റുപുഴ: നഗരസഭ ഓഫിസിനുനേരെ ആക്രമണം നടത്തുകയും ഓഫിസ് ഉപകരണങ്ങൾ തകർക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് ആവശ്യപ്പെട്ടു. പൊലീസ് സേനയെ തള്ളിത്തെറിപ്പിച്ച് ഓഫിസിൽ കയറിയ ഇവർ കസേരകളും നെയിം ബോർഡുകളും മറ്റ് ഓഫിസ് സാമഗ്രികളും തകർത്ത് താണ്ഡവമാടുകയായിരുന്നു. ജനാധിപത്യം സംരക്ഷിക്കാൻ യു.ഡി.എഫ് ഏതറ്റം വരെയും പോകും. യു.ഡി.എഫിൽ വിള്ളലുണ്ടാക്കി അധികാരം നേടാമെന്ന കൊതിയും കുടിലതയുമാണ് സി.പി.എമ്മിനും ഇടത് മുന്നണിക്കും. കള്ളക്കേസുണ്ടാക്കി കൗൺസിലർമാരെ കുടുക്കാമെന്ന വ്യാമോഹം നടക്കില്ലെന്നും എൽദോസ് പറഞ്ഞു. നഗരസഭയിൽ അരങ്ങേറിയത് ഇടതു പക്ഷത്തിന്റെ തിരക്കഥയാണ്. അധികാരമോഹവുമായി യു.ഡി.എഫ് കൗൺസിലറെ കൂട്ടുപിടിച്ചു നടത്തിയ നാടകമാണ്. നഗരസഭ വൈസ് ചെയർപേഴ്സൻ സിനി ബിജു, കൗൺസിലർ ജോയ്‌സ് മേരി ആന്റണി എന്നിവരെ കോൺഗ്രസ് പാർട്ടിയിൽനിന്ന് സ്വയം പുറത്തുപോയ പ്രമീള ഗിരീഷ് കുമാർ എന്ന കൗൺസിലർ സംസാരിക്കാൻ എന്ന വ്യാജേന വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നുവെന്നും എൽദോസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story