Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:18 AM IST Updated On
date_range 5 Aug 2022 1:18 AM ISTഎം.സി റോഡില്‍ പെരുമഴയത്ത് കുഴിയടക്കൽ
text_fieldsbookmark_border
പെരുമ്പാവൂര്‍: എം.സി റോഡില്‍ പെരുമഴയത്ത് കുഴിയടച്ചു. മാസങ്ങള്‍ക്ക് മുമ്പ് രൂപംകൊണ്ട കുഴികള്‍ അന്ന് അടക്കാതെ തിമിര്‍ത്ത് പെയ്യുന്ന മഴക്കാലത്ത് പണി നടത്തുകയായിരുന്നു. ബി.എം ബി.സി നിലവാരത്തില്‍ പണിത റോഡിന്റെ പെരുമ്പാവൂര്‍ മുതല്‍ കാലടി പാലം വരെയുള്ള പല ഭാഗത്തും കുഴികളാണ്. മഴക്കാലത്തിന് മുമ്പ് കുഴികള്‍ അടക്കണമെന്ന ആവശ്യം അധികൃതര്‍ അവഗണിക്കുകയായിരുന്നു. വ്യാഴാഴ്ച രണ്ടുപേര്‍ വെള്ളം കെട്ടിക്കിടക്കുന്ന കുഴിയിലേക്ക് മെറ്റലും ടാറും ഒഴിച്ച് ഇടിച്ച് ഉറപ്പിച്ച് പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് മൂടുകയായിരുന്നു. റോഡ് തകര്‍ച്ചയും മഴയും ശക്തമായതോടെ പല സമയത്തും റോഡില്‍ ഗതാഗതക്കുരുക്കാണ്. ഇതിനിടെ അറ്റകുറ്റപ്പണിമൂലം കുരുക്ക് രൂക്ഷമായി. കടുത്ത വേനലില്‍ കുഴിയടച്ചത് പലഭാഗത്തും തകര്‍ന്നു. ഇതിനിടെ മഴയത്ത് അടച്ചത് എത്രനാള്‍ നില്‍ക്കുമെന്നത് കണ്ടറിയണം. ഇടതടവില്ലാതെ ടോറസ് ഉള്‍പ്പെടെയുള്ള അമിതഭാരം കയറ്റിയ വാഹനങ്ങളാണ് ഇതിലെ കടന്നുപോകുന്നത്. കാലടി പാലത്തില്‍ ആഴ്ചയില്‍ ഒരു ദിവസം കുഴികള്‍ അടക്കേണ്ട സ്ഥിതിയാണ്. അടച്ച് പിറ്റേന്ന് മുതല്‍ ടാർ ഉള്‍പ്പെടെയുള്ള മിശ്രിതം ഒലിച്ചുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
