Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:09 AM IST Updated On
date_range 5 Aug 2022 1:09 AM ISTവിമാനങ്ങൾ തിരിച്ചുവിട്ടു
text_fieldsbookmark_border
നെടുമ്പാശ്ശേരി: കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന ആറ് വിമാനങ്ങൾ പ്രതികൂല കാലാവസ്ഥയെ തുടർന്ന് കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. എയർ അറേബ്യയുടെ ഷാർജ-കോഴിക്കോട്, അബൂദബി-കോഴിക്കോട്, ഗൾഫ് എയറിന്‍റെ ബഹ്‌റൈൻ-കോഴിക്കോട്, എയർ ഇന്ത്യ എക്സസ്പ്രസിന്റെ അബൂദബി-കോഴിക്കോട്, ഖത്തർ എയർവേസിന്‍റെ ദോഹ-കോഴിക്കോട്, ഇൻഡിഗോയുടെ ദോഹ-കോഴിക്കോട് എന്നീ വിമാനങ്ങളാണ് കൊച്ചിയിൽ ഇറക്കിയത്. വ്യാഴാഴ്ച പുലർച്ചയാണ് ആദ്യത്തെ അഞ്ച് വിമാനം എത്തിയത്. കാലാവസ്ഥ അനുകൂലമായതോടെ ഇതിൽ നാല് വിമാനം കോഴിക്കോട്ടേക്ക് തിരിച്ചുപോയി. ജീവനക്കാരുടെ ജോലി സമയം കഴിഞ്ഞതിനാൽ ഖത്തർ എയർവേസ് വിമാനത്തിന് യഥാസമയം കോഴിക്കോട്ടേക്ക് പോകാനായില്ല. ഈ വിമാനത്തിലെ 123 യാത്രക്കാരെ മൂന്ന് ബസിലായി കോഴിക്കോട്ടെത്തിച്ചു. ഇൻഡിഗോ വിമാനം വൈകീട്ട് 3.53നാണ് കൊച്ചിയിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story