Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതോരുന്നില്ല, മഴയും...

തോരുന്നില്ല, മഴയും ദുരിതവും

text_fields
bookmark_border
കൊച്ചി: മഴ പൊതുവെ കുറഞ്ഞുനിന്ന ഒരു പകലിന്​ ശേഷം രാത്രിയോടെ മഴ കനത്തത്​ ഇരുട്ടടിയായി. വെള്ളം താഴ്​ന്ന പ്രദേശങ്ങളിലൊക്കെ നേരം വെളുത്തപ്പോൾ വീണ്ടും വെള്ളം കയറി. അതിതീവ്രമായ മഴയാണ്​ പലയിടങ്ങളിലും പെയ്​തത്​. മഴ രാത്രിയിലും തുടരുന്നത്​ ആശങ്കയുണ്ടാക്കുന്നുണ്ട്​. നിരവധി വീടുകളിൽ വെള്ളം കയറി.പലരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്​ മാറ്റി. ചാലക്കുടി പുഴയിൽ വൈകീട്ടോടെ കൂടുതൽ ജലം എത്തിച്ചേരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കുകയും മാറിത്താമസിക്കാൻ നിർദേശിക്കുകയും ചെയ്തു. ചാലക്കുടിയാറിൽ നീരൊഴുക്ക് വർധിച്ചതോടെ പുത്തൻവേലിക്കരയിലെ വിവിധ ഭാഗങ്ങളിൽ നിരവധി കുടുംബങ്ങൾ വെള്ളക്കെട്ടിലായി. പശ്ചിമ കൊച്ചിയിലും വിവിധ പ്രദേശങ്ങളിലും വെള്ളം കയറി. പലയിടങ്ങളിൽ മരങ്ങൾ വീണും റോഡ്​ തകർന്നും ഗതാഗതം തടസ്സപ്പെട്ടു. ചിലയിടങ്ങളിൽ വീടുകൾക്ക്​ ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ജില്ലയിൽ 21ദുരിതാശ്വാസ ക്യാമ്പുകളായിരുന്നു ഉണ്ടായിരുന്നത്​ അത്​ 19 ക്യാമ്പുകളായി കുറഞ്ഞു. നിലവിൽ 768 പേരാണ് ക്യാമ്പുകളിൽ ​ കഴിയുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story