Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅവധി പ്രഖ്യാപനം...

അവധി പ്രഖ്യാപനം വൈകിയതിൽ കലക്ടറോട്​ റിപ്പോർട്ട്​ തേടണം; ഹൈകോടതിയിൽ ഹരജി

text_fields
bookmark_border
കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി പ്രഖ്യാപനത്തിന്​ മാനദണ്ഡം നടപ്പാക്കണമെന്നും വൈകി അവധി പ്രഖ്യാപിച്ച എറണാകുളം ജില്ല കലക്ടറോട്​ റിപ്പോർട്ട്​ തേടണമെന്നുമാവശ്യപ്പെട്ട്​ ഹൈകോടതിയിൽ ഹരജി. കനത്ത മഴയെ തുടർന്ന് വ്യാഴാഴ്​ച അവധി പ്രഖ്യാപിക്കാൻ വൈകിയത്​ വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്കയും​ ആശയക്കുഴപ്പവുമുണ്ടാക്കിയ പശ്ചാത്തലത്തിലാണ്​ ഹരജി. അവധി പ്രഖ്യാപിക്കുന്നതിന് മാർഗനിർദേശങ്ങളുണ്ടാക്കാൻ കലക്ടർക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും നിർദേശം നൽകണമെന്നാണ്​ ഹൈകോടതി അഭിഭാഷകനായ അഡ്വ. എം.ആർ. ധനിൽ സമർപ്പിച്ച ഹരജിയിലെ ആവശ്യം. ബുധനാഴ്ച രാത്രി മുതൽ എറണാകുളം ജില്ലയിൽ മഴ കനത്തെങ്കിലും കലക്ടർ വ്യാഴാഴ്ച രാവിലെ 8.45നാണ് ഫേസ്ബുക്ക് പേജ് മുഖേന അവധി പ്രഖ്യാപിച്ചത്​. മിക്ക സ്കൂളുകളുടെയും പ്രവർത്തനം രാവിലെ എട്ടിനുമുമ്പ് ആരംഭിക്കുന്ന സാഹചര്യത്തിൽ ഇത്​ രക്ഷിതാക്കളെയും കുട്ടികളെയും ദുരിതത്തിലാക്കി. അവധി പ്രഖ്യാപനത്തിന്​ പിന്നാലെ സ്കൂളുകളിലെത്തിയ കുട്ടികളെ തിരികെ വീട്ടിലേക്ക് വിടേണ്ടെന്നും ക്ലാസുകൾ തുടരാനും മറ്റൊരു അറിയിപ്പ്​ കൂടി കലക്​ടർ പുറപ്പെടുവിച്ചു. ഇതു കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കി. അവധി അറിയിപ്പുകൾ കൃത്യമായി നൽകാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഫലപ്രദമായി ഉപയോഗിക്കാൻ അധികൃതർക്ക് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story