Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഏകീകൃത കുർബാന വേഗം...

ഏകീകൃത കുർബാന വേഗം നടപ്പാക്കണമെന്ന്​ ആവശ്യപ്പെട്ട് മാർ ആൻഡ്രൂസ് താഴത്തിന് കത്ത് നൽകി

text_fields
bookmark_border
കൊച്ചി: സിനഡ് കുർബാന അതിരൂപതയിൽ വേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അതിരൂപത അൽമായ ശബ്ദം പ്രതിനിധികൾ അപ്പോസ്തലിക് അഡ്മിനിസ്​ട്രേറ്ററർക്ക് കത്ത് നൽകി. എറണാകുളം - അങ്കമാലി അതിരൂപതയിൽ പുതിയ ഭരണസംവിധാനം നിലവിൽ വന്ന സാഹചര്യത്തിൽ സിനഡ് കുർബാന വേഗം നടപ്പാക്കണമെന്ന ആവശ്യമാണ് അൽമായ ശബ്ദം ഭാരവാഹികൾ ആർച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനെ നേരിൽ കണ്ട് ആവശ്യപ്പെട്ടത്. ഏകീകൃത കുർബാനയർപ്പണത്തിലെ വത്തിക്കാൻ ഇടപെടലിൽ പ്രതിഷേധിച്ച് ഏഴാം തീയതി നടത്തുമെന്ന് പറയപ്പെടുന്ന സഭാവിരുദ്ധ റാലിയിൽനിന്ന് സഭാ സ്നേഹികൾ പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു. പ്രസിഡൻറ് ബിജു നെറ്റിക്കാടൻ, വക്താവ് ഷൈബി പാപ്പച്ചൻ, ജോണി തോട്ടക്കര, കെ.ആർ. സണ്ണി, പൗലോസ് കീഴ്ത്തറ, അനിപോൾ, ഡേവീസ് ചൂരമന, സജി കല്ലറക്കൽ, ഷിജോ മാടൻ എന്നിവരുടെ നേതൃത്വത്തിലാണ് ബിഷപ് ഹൗസിൽ അഡ്മിനിസ്ട്രേറ്ററെ സന്ദർശിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story