Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:45 AM IST Updated On
date_range 5 Aug 2022 12:45 AM ISTഎം.ജി സർവകലാശാല
text_fieldsbookmark_border
എം.ജിയിൽ ആരംഭിച്ച പുതിയ പി.ജി കോഴ്സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ കോട്ടയം: ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി സർവകലാശാലയിൽ ആരംഭിച്ച പുതിയ അക്കാദമിക പ്രോഗ്രാമുകളായ എം.എസ്സി നാനോ ഫിസിക്സ്, എം.എസ്സി നാനോ കെമിസ്ട്രി, എം.ടെക് എനർജി സയൻസ് ആൻഡ് ടെക്നോളജി, എം.ടെക് നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി, എം.ടെക് അഡ്വാൻസ്ഡ് പോളിമെറിക് മെറ്റീരിയൽസ് എന്നീ രണ്ടു വർഷ കോഴ്സുകളിലേക്ക് (നാല് സെമസ്റ്റർ) സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക്: 8281082083, materials@mgu.ac.in. എം.ജി ബിരുദ -ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം സ്‌പോർട്‌സ്/ കൾചറൽ /പി.ഡി ക്വോട്ടകളിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ കോളജുകളുമായി ബന്ധപ്പെട്ട് പ്രവേശന സാധ്യത മനസ്സിലാക്കുകയും ആഗസ്റ്റ് ആറിനകം പ്രവേശനം ഉറപ്പുവരുത്തേണ്ടതുമാണ്. ജെ.ആർ.എഫ് ഒഴിവ് മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിന്റെയും ടി.ഇ.പി.ഒ.എഫ്.ഒ.എൽ ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ 'ഫയർ റെസിസ്റ്റന്റ് പോളിത്തിലീൻ ഫോം' എന്ന ഗവേഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ജൂനിയർ റിസർച് ഫെലോയുടെ താൽക്കാലിക ഒഴിവുണ്ട്. നിയമനം മൂന്ന് വർഷത്തേക്കായിരിക്കും. അപേക്ഷകർ എം.ടെക് പോളിമർ ടെക്നോളജി/ എം.എസ് നാനോസയൻസ്, എം.എസ്സി (പോളിമർ സയൻസ് പോളിമർ കെമിസ്ട്രി) തുടങ്ങിയവയിലേതെങ്കിലും യോഗ്യതയുള്ളവരായിരിക്കണം. പ്രതിമാസം 30,000 രൂപ വേതനം ലഭിക്കും. താൽപര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ആഗസ്റ്റ് ആറിനകം materials@mgu.ac.in എന്ന ഇ-മെയിൽ മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8281082083. വാക്-ഇൻ ഇന്റർവ്യൂ മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ ഒരു വർഷത്തേക്ക് താൽക്കാലിക /കരാർ അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ലാബ് ഇൻ-ചാർജ് നിയമനത്തിന് ആഗസ്റ്റ് 12ന് വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. വയസ്സ്, യോഗ്യത തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2733303, വെബ്‌സൈറ്റ്: www.mgu.ac.in. അപേക്ഷ തീയതി നീട്ടി രണ്ടാം സെമസ്റ്റർ ബി.വോക് (പുതിയ സ്‌കീം - 2021 അഡ്മിഷൻ - റഗുലർ) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് അഞ്ചിനും പിഴയോടുകൂടി ആഗസ്റ്റ് ആറിനും സൂപ്പർഫൈനോടുകൂടി ആഗസ്റ്റ് 10വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. ഒന്ന്, രണ്ട് സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ എം.എ/ എം.എസ്സി/ എം.കോം (2019 അഡ്മിഷൻ - സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്) ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് അഞ്ചിനും പിഴയോടുകൂടി ആഗസ്റ്റ് 10 വരെയും സൂപ്പർഫൈനോടുകൂടി ആഗസ്റ്റ് 12നും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. രണ്ടാം സെമസ്റ്റർ ബി.എച്ച്.എം (പുതിയ സ്‌കീം - 2021 അഡ്മിഷൻ - റഗുലർ / 2020 അഡ്മിഷൻ - സപ്ലിമെന്ററി), (പഴയ സ്‌കീം - 2014-2019 അഡ്മിഷനുകൾ - സപ്ലിമെന്ററി / 2013 അഡ്മിഷൻ - മേഴ്‌സി ചാൻസ്) പരീക്ഷകൾക്കും ആറാം സെമസ്റ്റർ ബി.എച്ച്.എം (2018 അഡ്മിഷൻ - റഗുലർ /2014-2017 അഡ്മിഷൻ - സപ്ലിമെന്ററി/ 2013 അഡ്മിഷൻ -മേഴ്‌സി ചാൻസ്) ബിരുദ കോഴ്‌സിന്റെ പ്രോജക്ട് ഇവാലുവേഷൻ, വൈവ വോസി പരീക്ഷകൾക്കും പിഴയില്ലാതെ ആഗസ്റ്റ് അഞ്ചിനും പിഴയോടുകൂടി ആഗസ്റ്റ് ആറിനും സൂപ്പർഫൈനോടുകൂടി ആഗസ്റ്റ് 10വരെയും അപേക്ഷിക്കാം. പഞ്ചവത്സര ബി.എ എൽഎൽ.ബി, ബി.ബി.എ എൽഎൽ.ബി, ബി.കോം എൽഎൽ.ബി പ്രോഗ്രാമുകളുടെ വിവിധ സെമസ്റ്റർ പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് അഞ്ചിനും പിഴയോടുകൂടി ആഗസ്റ്റ് ആറിനും സൂപ്പർഫൈനോടുകൂടി ആഗസ്റ്റ് ഒമ്പതുവരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ. ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.പി.ടി (2008 മുതലുള്ള അഡ്മിഷൻ - സപ്ലിമെന്ററി / മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് അഞ്ചിനും പിഴയോടുകൂടി ആഗസ്റ്റ് ആറിനും സൂപ്പർഫൈനോടുകൂടി ആഗസ്റ്റ് ഒമ്പതുവരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ. മൂന്നാം വർഷ ബി.എസ്സി എം.ആർ.ടി (2015 അഡ്മിഷൻ - സപ്ലിമെന്ററി, 2008-2014 അഡ്മിഷൻ - ഒന്നാം മേഴ്‌സി ചാൻസ്) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് അഞ്ചിനും പിഴയോടുകൂടി ആഗസ്റ്റ് ആറിനും സൂപ്പർഫൈനോടുകൂടി ആഗസ്റ്റ് ഒമ്പതുവരെയും അപേക്ഷിക്കാം. പരീക്ഷഫലം 2022 മാർച്ചിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എഡ് (രണ്ട് വർഷം) (റഗുലർ / സപ്ലിമെന്ററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ആഗസ്റ്റ് 19വരെ പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story