Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 2:03 AM IST Updated On
date_range 4 Aug 2022 2:03 AM ISTകോതമംഗലത്ത് ടൗൺ ഹാൾ നിർമിക്കണം -ആർ.എസ്.പി
text_fieldsbookmark_border
കോതമംഗലം: ജില്ലയിൽ ടൗൺ ഹാളില്ലാത്ത ഏക താലൂക്കായ കോതമംഗലത്ത് ടൗൺ ഹാൾ നിർമിക്കണമെന്ന് ആർ.എസ്.പി കോതമംഗലം നിയോജക മണ്ഡലം സമ്മേളനം. 25 വർഷം മുമ്പ് കോതമംഗലത്തിന്‍റെ ഹൃദയഭാഗത്ത് ലക്ഷങ്ങൾ വിലകൊടുത്ത് വാങ്ങിയ ഒരേക്കർ ഭൂമി കാടുകയറി നശിക്കുകയാണ്. മുൻ യു.എഡി.എഫ് നഗരസഭ ഭരണാധികാരികൾ രണ്ട് കോടിയിലധികം തുക മുടക്കി ടൗൺ ഹാൾ നിർമാണം ആരംഭിച്ചെങ്കിലും സി.പി.എം നേതൃത്വം നിർമാണം തടയുകയായിരുന്നു. സംസ്ഥാന ഭരണവും നഗരസഭയും കൈയാളുന്ന ഭരണാധികാരികൾ മുൻകൈയെടുത്ത് കോതമംഗലത്ത് ടൗൺഹാൾ നിർമാണത്തിന് നടപടി സ്വീകരിക്കണം. വന്യമൃഗശല്യം രൂക്ഷമായ മേഖലകളിൽ താമസിക്കുന്ന ജനങ്ങളുടെ ആശങ്കയകറ്റണമെന്നും കൃഷി നശിച്ച കർഷകർക്ക് അടിയന്തരമായി ആനുകൂല്യം ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആർ.എസ്.പി മണ്ഡലം എക്സിക്യൂട്ടിവ് അംഗം വി.എം. സുഗതൻ അധ്യക്ഷത വഹിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗം അഡ്വ. ജെ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എ.സി. രാജശേഖരൻ, യു.ടി.യു.സി ജില്ല സെക്രട്ടറി കെ.ടി. വിമലൻ, പി.കെ. തങ്കപ്പൻ, ഗ്രേസി ജോസഫ്, സരോജിനി കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. നിയോജക മണ്ഡലം സെക്രട്ടറിയായി എ.സി. രാജശേഖരനെയും 21അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story