Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവസ്തു തർക്കം;...

വസ്തു തർക്കം; മധ്യവയസ്കനെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

text_fields
bookmark_border
കാക്കനാട്: വസ്തു തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ മധ്യവയസ്കനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കാക്കനാട് സ്വദേശി പിടിയിൽ. കാക്കനാട് പള്ളിപ്പറമ്പിൽ വീട്ടിൽ നെൽസണെയാണ് (52) ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നത്തുനാട് സ്വദേശി വർഗീസിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് അത്താണി ജങ്​ഷനിലായിരുന്നു സംഭവം. വർഗീസും നെൽസണും തമ്മിൽ നേരത്തേ തന്നെ വസ്തു ഉടമ്പടി കരാറുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. അതിനിടെ കോടതിയിൽനിന്ന് വർഗീസിന് അനുകൂല വിധി വന്നതോടെയുണ്ടായ വൈരാഗ്യം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അത്താണി ജങ്​ഷനിൽ വർഗീസ് നടത്തുന്ന ധനകാര്യ സ്ഥാപനത്തിൽ വെച്ചായിരുന്നു സംഭവം. കട അടക്കുകയായിരുന്ന വർഗീസിനെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നെന്ന് എഫ്.ഐ.ആറിൽ പറയുന്നു. തുടർന്ന് നെഞ്ചിന് നേരെ ആഞ്ഞ് കുത്തുകയുമായിരുന്നു. തടയാൻ ശ്രമിച്ച വർഗീസിന്റെ ഇടതു കൈയിൽ ആഴത്തിൽ പരിക്കേറ്റു. പരാതിയിൽ കേസെടുത്ത പൊലീസ് നെൽസണെ സ്റ്റേഷനിൽ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story