Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:28 AM IST Updated On
date_range 4 Aug 2022 1:28 AM ISTമൂവാറ്റുപുഴ നഗരത്തിൽ രണ്ടിടത്ത് മോഷണശ്രമം
text_fieldsbookmark_border
മൂവാറ്റുപുഴ: നഗരത്തിൽ രണ്ടിടത്ത് മോഷണ ശ്രമം. മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ വീട്ടുകാർ ഉണർന്നതിനാൽ മോഷ്ടാവ് കടന്നുകളഞ്ഞു. നഗരത്തിലെ ഹൈസ്കൂൾ റോഡിലും മുറിക്കൽ കോളനിയിലുമുള്ള രണ്ട് വീട്ടിൽ ബുധനാഴ്ച പുലർച്ചയാണ് മോഷണശ്രമം നടന്നത്. മുറിക്കൽ കോളനിയിലെ മുറിക്കല്ലിൽ ബേബിയുടെ വീട്ടിലാണ് ആദ്യമോഷണശ്രമം. രാത്രി 12ഓടെ എത്തിയ മോഷ്ടാവ് പിന്നിലെ വാതിൽ പൊളിച്ച് അകത്തുകയറി, ബേബിയുടെ ഭാര്യയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ഉണർന്ന ഇവർ ഒച്ചവെച്ചതോടെ മോഷ്ടാവ് കടന്നുകളഞ്ഞു. പിന്നീട് പുലർച്ച രണ്ടോടെയാണ് ഹൈസ്കൂൾ റോഡിലെ കണ്ടനാട്ട് പുത്തൻ പുരയിൽ അതുൽ തോമസിന്‍റെ വീട്ടിൽ മോഷണശ്രമമുണ്ടായത്. വീടിന്റെ പിൻവശത്തെ ഗ്രില്ലും വാതിലും തകർക്കുന്ന ശബ്ദം കേട്ട് ഉണർന്ന അതുൽ സമീപത്തു താമസിക്കുന്ന മുനിസിപ്പൽ കൗൺസിലർ ജിനു മടേക്കനെ വിവരമറിയിച്ചു. ഇവർ എത്തുന്ന ശബ്ദം കേട്ടതോടെ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. അടുത്ത ദിവസമാണ് അതുൽ വിവാഹിതനായത്. വിവരമറിഞ്ഞ് എത്തിയ നാട്ടുകാരും പൊലീസും പരിസരമാകെ തിരഞ്ഞെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. പൊലീസ് കേസെടുത്തു. EM Mvpa 1 police മോഷ്ടാവ് തകർത്ത വാതിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
