Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഐ.പി.എസ്...

ഐ.പി.എസ് നൽകുന്നതിനെതിരായ ഹരജി ഹൈകോടതി തള്ളി

text_fields
bookmark_border
കൊച്ചി: മാധ്യമപ്രവർത്തകൻ വി.ബി. ഉണ്ണിത്താൻ വധശ്രമക്കേസിലെ പ്രതിയായിരുന്ന മുൻ ക്രൈംബ്രാഞ്ച് എസ്.പി എൻ. അബ്‌ദുൽ റഷീദിന് ഐ.പി.എസ് നൽകാനുള്ള സർക്കാർ നീക്കത്തിനെതിരായ ഹരജി ഹൈകോടതി തള്ളി. ക്രിമിനൽ പശ്ചാത്തലമുള്ളയാൾക്ക് ഐ.പി.എസ് നൽകുന്നത് സുപ്രീംകോടതി വിധിക്കെതിരാണെന്ന് കാട്ടി മുണ്ടക്കൽ സ്വദേശിയും മുതിർന്ന പത്രപ്രവർത്തകനുമായ ജി. വിപിനൻ നൽകിയ ഹരജിയാണ്​ ചീഫ്​ ജസ്റ്റിസ്​ അടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ തള്ളിയത്​. വിചാരണ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ഇതിനെതിരായ ഹരജികൾ ഹൈകോടതിയിലുണ്ടെന്നും ഐ.പി.എസിന് അബ്ദുൽ റഷീദിനെ പരിഗണിക്കാനാവില്ലെന്ന് യു.പി.എസ്.സിയുടെ സെലക്​ഷൻ കമ്മിറ്റി രണ്ടുതവണ വ്യക്തമാക്കി അപേക്ഷ നിരസിച്ചതാണെന്നുമാണ്​ ഹരജിക്കാരന്‍റെ വാദം. എന്നാൽ, സെലക്​ഷൻ നടപടികൾ പൂർത്തിയായിട്ടില്ലെന്നും ഈ ഘട്ടത്തിൽ ഹരജി നിലനിൽക്കില്ലെന്നും യു.പി.എസ്.സി അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് ഹരജി തള്ളിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story