Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരന്തനിവാരണ സേന...

ദുരന്തനിവാരണ സേന രൂപവത്​കരിക്കാന്‍ തീരുമാനം

text_fields
bookmark_border
പെരുമ്പാവൂര്‍: നിയോജക മണ്ഡലത്തിലെ വിവിധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്​ എം.എല്‍.എ ചെയര്‍മാനായി താലൂക്ക് ദുരന്തനിവാരണ സേന രൂപവത്​കരിക്കും. കുന്നത്തുനാട് താലൂക്ക് ഓഫിസില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേർന്ന പ്രളയ പ്രവര്‍ത്തന അവലോകന യോഗത്തിലാണ് തീരുമാനം. പ്രളയത്തില്‍ സംഘടനകള്‍ ഏറ്റെടുത്തു നടപ്പിലാക്കേണ്ട സന്നദ്ധസേവന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകള്‍, പ്രളയത്തെ ചെറുക്കാനുള്ള മാര്‍ഗനിർദേശങ്ങള്‍, ഏറ്റെടുത്ത്​ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. പ്രവര്‍ത്തന മാര്‍ഗനിര്‍ദേശം തയ്യാറാക്കി ഏകോപിപ്പിക്കാന്‍ എം.എല്‍.എ നിര്‍ദേശം നല്‍കി. നഗരസഭ ചെയര്‍മാന്‍ ടി.എം. സക്കീര്‍ സുഹൈന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.ബി. ഹമീദ്, മിനി ബാബു, ഷിജി ഷാജി, പി.പി. അവറാച്ചന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ജില്ല പഞ്ചായത്ത് മെംബര്‍മാരായ മനോജ് മൂത്തേടന്‍, ഷൈമി വര്‍ഗീസ്, ശാരദ മോഹന്‍, തഹസില്‍ദാര്‍ വിനോദ്‌രാജ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story