Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:18 AM IST Updated On
date_range 4 Aug 2022 1:18 AM ISTഗർത്തം: മന്ത്രി റിപ്പോർട്ട് തേടി
text_fieldsbookmark_border
മൂവാറ്റുപുഴ: നഗരത്തിലെ പാലം അപ്രോച്ച് റോഡിൽ ഗർത്തം ഉണ്ടായത് സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് നിർദേശം നൽകിയതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഗർത്തം യുദ്ധകാല അടിസ്ഥാനത്തില്‍ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കാന്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയര്‍ക്ക് നിർദേശം നല്‍കിയിരുന്നുവെന്ന് ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. സംഭവം പരിശോധിക്കുന്നതിന്റെ ഭാഗമായി ഉത്ഖനനം നടത്തേണ്ടതുണ്ട്. എന്നാല്‍, ജലനിരപ്പ് കുറയുന്നതോടെ മാത്രമേ ഇത് പൂര്‍ത്തിയാക്കാനാകൂ. മറ്റു വകുപ്പുകളുടെ സഹായം കൂടി തേടി സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനുശേഷം പൂര്‍ണതോതില്‍ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. add on file
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story