Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:16 AM IST Updated On
date_range 4 Aug 2022 1:16 AM ISTതൃക്കാരിയൂർ പനാമ കവലയിൽ കനാലിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞു
text_fieldsbookmark_border
കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് തെക്കേ കവലക്ക് സമീപം മൂവാറ്റുപുഴ വാലി ഇറിഗേഷൻ കനാലിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞത് സമീപത്തെ വീടുകൾക്ക് ഭീഷണിയായി. കനത്ത മഴയെ തുടർന്നാണ് കനാൽ ഭിത്തി ഇടിഞ്ഞത്. 30 അടിയോളം താഴ്ചയിലാണ് കനാൽ സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് അധികൃതർ എം.വി.ഐ.പി ഉദ്യേഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് അസി. എൻജിനീയർ സി.ജി. ആർച്ച, ഓവർസിയർ ഷെറീന എം. അബൂബക്കർ, ലാസ്ക്കർ കെ.എം. മക്കാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി എസ്റ്റിമേറ്റ് തയാറാക്കി. ഉദ്യോഗസ്ഥരോടൊപ്പം പഞ്ചായത്ത് പ്രസിഡന്‍റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡന്‍റ് ഒ.ഇ. അബ്ബാസ് എന്നിവരും സ്ഥലം സന്ദർശിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് അഞ്ചാം വാർഡിൽ തൃക്കാരിയൂർ പനാമ കവലക്ക് സമീപം കനത്ത മഴയിൽ സംരക്ഷണ ഭിത്തി പൂർണമായി തകർന്ന് വീട് അപകടാവസ്ഥയിലായി. പനാമ കവലയിൽ അമ്പാട്ടുവീട്ടിൽ എ.കെ. പ്രവീണിന്റെ വീടിന്റെ ചുറ്റുമതിലാണ് കനത്ത മഴയിൽ രാത്രി തകർന്നത്. EM KMGM 1 canal കനാൽ ഇടിഞ്ഞ നിലയിൽ aten: ഇടിഞ്ഞ വാർത്തകൾ എല്ലാം അടുത്തടുത്ത് വെക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
