Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:16 AM IST Updated On
date_range 4 Aug 2022 1:16 AM ISTതൊഴിലാളികളുടെ ശമ്പളം പിടിച്ചെടുത്ത നടപടിയിൽ പ്രതിഷേധിച്ച് റിഫൈനറി ഉപരോധിക്കും
text_fieldsbookmark_border
പള്ളിക്കര: ദേശീയ പണിമുടക്കിൽ പങ്കെടുത്ത കൊച്ചി റിഫൈനറി തൊഴിലാളികൾക്കെതിരെയുള്ള അച്ചടക്ക നടപടി പിൻവലിക്കണമെന്ന് ആവശ്യപെട്ട് 18 മുതൽ മൂന്ന് ദിവസം ബി.പി.സി.എൽ ഇൻസ്റ്റലേഷനുകളിലെ തൊഴിലാളികളും പാചക വാതക തൊഴിലാളികളും ടാങ്കർ ഡ്രൈവേഴ്സ് തൊഴിലാളികളും പണിമുടക്കുമെന്നും റിഫൈനറി ഉപരോധം സംഘടിപ്പിക്കുമെന്നും കൊച്ചി റിഫൈനറി ഗേറ്റിൽ ചേർന്ന സമര പ്രഖ്യാപനയോഗം പ്രഖ്യാപിച്ചു. മാർച്ച് 28,29 തീയതികളിലെ സമരത്തിൽ പങ്കെടുത്ത കൊച്ചി റിഫൈനറി തൊഴിലാളികളുടെ എട്ട് ദിവസത്തെ ശമ്പളം പിടിച്ചുവെച്ച നടപടിയിൽ പ്രതിഷേധിച്ച് കൊച്ചി റിഫൈനറി ഗേറ്റിൽ നടന്ന സമര പ്രഖ്യാപന യോഗത്തിലാണ് പെട്രോളിയം മേഖലയിലെ പണിമുടക്ക് പ്രഖ്യാപിച്ചത്. സംഘടനകളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന മാനേജ്മെന്‍റ് തീരുമാനം പിൻവലിപ്പിക്കാതെ തൊഴിലാളി സംഘടനകൾക്ക് മുന്നോട്ടു പോകാൻ കഴിയില്ലെന്ന് സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള പറഞ്ഞു. തോമസ് കണ്ണടിയിൽ അധ്യക്ഷത വഹിച്ചു. പി.ആർ. മുരളീധരൻ, കെ.കെ. ഇബ്രാഹിംകുട്ടി, ദീപ. കെ. രാജൻ, പി.എസ്. മോഹൻ, ഏല്യാസ് കാരിപ്ര, സലിം, പി.കെ. അനിൽകുമാർ, മധുസൂധനൻ, എൻ. കെ. ജോർജ് എന്നിവർ സംസാരിച്ചു. (em palli 3 റിഫൈനറി തൊഴിലാളികളുടെ ശമ്പളം പിടിച്ചെടുത്ത നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ സമര പ്രഖ്യാപനം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
