Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:16 AM IST Updated On
date_range 4 Aug 2022 1:16 AM ISTഎഴുത്തുകൾ വീട്ടിലെത്തിക്കുന്നില്ലെന്ന്; അടിവാട് പോസ്റ്റ് ഓഫിസിലേക്ക് ഡി.വൈ.എഫ്.ഐ ധർണ
text_fieldsbookmark_border
കോതമംഗലം: എഴുത്തുകൾ വീട്ടിലെത്തിക്കാത്ത പോസ്റ്റ്മാന്റെ നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ അടിവാട് മേഖല കമ്മിറ്റി നേതൃത്വത്തിൽ അടിവാട് പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. ഡി.വൈ.എഫ്.ഐ ജില്ല ട്രഷറർ കെ.പി. ജയകുമാർ ഉദ്ഘാടനം ചെയ്തു. മാസങ്ങളോളം എഴുത്തുകൾ എത്തിക്കാതിരിക്കുകയും ജോലിക്കുള്ള ഇന്റർവ്യൂ കാർഡുകൾവരെ നൽകാത്ത നടപടിയിലും പ്രതിഷേധിച്ചായിരുന്നു ധർണ. അടിവാട് മേഖല പ്രസിഡന്റ് എം.എ. ഷമീം അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രഹാം, മേഖല സെക്രട്ടറി കെ.എ. യൂസുഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ്, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പി.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. EM KMGM 4 darna അടിവാട് പോസ്റ്റ് ഓഫിസിന് മുന്നിൽ ഡി.വൈ.എഫ്.ഐ നടത്തിയ ധർണ കെ.പി. ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
