Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:55 AM IST Updated On
date_range 4 Aug 2022 12:55 AM ISTചരിത്രമുറങ്ങുന്ന ആ പടികളിലിരുന്ന് തുഷാർ ഗാന്ധി
text_fieldsbookmark_border
കൊച്ചി: ഗാന്ധിജിയിരുന്ന് പ്രസംഗിച്ച മഹാരാജാസ് കോളജിലെ ആ പടിയിലിരുന്ന് പൗത്രൻ. ഗാന്ധിജിയുടെ പോരാട്ടങ്ങളിലേക്കുള്ള തിരിച്ചുപോക്കായി ഗാന്ധിജിയുടെ ആ പ്രസംഗം. മഹാരാജാസ് കോളജ് ഗാന്ധിജി സന്ദർശിച്ചതിന്റെ 95ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ തുഷാർ ഗാന്ധിയാണ് ചരിത്രം ഓർമിപ്പിച്ചത്. 1927 ഒക്ടോബർ 11നാണ് ഗാന്ധിജിയുടെ മഹാരാജാസ് സന്ദർശനം. ആലപ്പുഴയിൽനിന്ന് ബോട്ട്മാർഗം എറണാകുളത്തെത്തിയ ഗാന്ധി കൊച്ചി രാജാവിനെയും ദിവാനെയും കണ്ടശേഷമാണ് കോളജിൽ വന്നത്. സ്വാതന്ത്ര്യ സമരത്തിൽ വിദ്യാർഥികൾ അണിചേരേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചായിരുന്നു ഗാന്ധിജി അന്ന് പ്രസംഗിച്ചത്. സ്വദേശി പ്രസ്ഥാനത്തെക്കുറിച്ചും ഖാദിയുടെ മഹത്ത്വത്തെക്കുറിച്ചും ഗാന്ധിജി നടത്തിയ പ്രസംഗം വലിയ ആരവത്തോടെയാണ് മഹാരാജാസ് അന്ന് സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story