Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സ്യവാഹനം ഇടിച്ച്...

മത്സ്യവാഹനം ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

text_fields
bookmark_border
മത്സ്യവാഹനം ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
cancel
attn KANNUR പയ്യന്നൂർ സ്വദേശികളായ അമ്മക്കും മക്കൾക്കും പരിക്ക്​ മണ്ണഞ്ചേരി: ദേശീയപാതയിൽ കലവൂർ കൃപാസനം ധ്യാന കേന്ദ്രത്തിനുസമീപം ബുധനാഴ്ച പുലർച്ച 5.45ഓടെ മത്സ്യം കയറ്റിവന്ന വാഹനം ഇടിച്ച്​ ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം. പിന്നിലിടിച്ചതിനെത്തുടർന്ന്​ നിയ​​ന്ത്രണം വിട്ട ഓട്ടോ എതിർദിശയിൽ വന്ന കാറിനടിയിൽ അകപ്പെട്ടാണ്​ ഡ്രൈവർ ആലപ്പുഴ വലിയമരം വാർഡിൽ ചിറയിൽവീട്ടിൽ ഷംസുദ്ദീന്‍റെ മകൻ നഹാസ് (30) മരിച്ചത്. ഓട്ടോ യാത്രക്കാരായ കണ്ണൂർ പയ്യന്നൂർ മണവാളൻ ഹൗസിൽ നീന സെലിക്‌സ് (53), മക്കളായ സെബീന (27), സെമീന (21) എന്നിവർക്കാണ് പരിക്കേറ്റത്. നീനയും മക്കളും കണ്ണൂരിൽനിന്ന് ട്രെയിനിൽ ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ എത്തി കൃപാസനം ധ്യാന കേന്ദ്രത്തിലേക്ക് നഹാസിന്‍റെ ഓട്ടോയിൽ യാത്ര തിരിച്ചതാണ്​. ധ്യാനകേന്ദ്രത്തിന്​ സമീപമെത്തിയപ്പോൾ മത്സ്യവുമായി വന്ന വാഹനം പിന്നിൽ ഇടിച്ചതോടെ ഓട്ടോ എതിരെ വന്ന ഹ്യുണ്ടായ് ക്രെറ്റ കാറുമായി കൂട്ടിയിടിച്ച് നഹാസ് അടിയിൽപെട്ടു. മറ്റുള്ളവർ ഓട്ടോയിൽ കുടുങ്ങി. നാട്ടുകാരും പൊലീസും അഗ്​നിരക്ഷാ സേനയും ചേർന്ന് എല്ലാവരെയും പുറത്തെടുത്ത് ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും നഹാസിനെ രക്ഷിക്കാനായില്ല. ഗുരുതര പരിക്കായതിനാൽ നീനയെയും മക്കളെയും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സെമീനയുടെ തലക്കും ഇടുപ്പെല്ലിനുമാണ് പരിക്ക്. ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിച്ച വാഹനം നിർത്താതെ പോയി. മണ്ണഞ്ചേരി പൊലീസ് കേസെടുത്തു. നഹാസിന്‍റെ ഭാര്യ മുബീന. മകൾ: നിഹാല (അഞ്ചുവയസ്സ്​). ----- (ചിത്രം..നഹാസ്)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story